കേരള PSC ബീറ്റ് ഫോറെസ്റ് ഓഫീസർ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
232
കേരള PSC ബീറ്റ് ഫോറെസ്റ് ഓഫീസർ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു!

കേരള PSC ബീറ്റ് ഫോറെസ്റ് ഓഫീസർ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക: കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC) ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിൻെറ അഭിമുഖത്തിനായി പങ്കെടുക്കാൻ യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതു വിഭാഗത്തിൽ നിന്നും സംവരണ വിഭാഗത്തിൽ നിന്നും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് കേരള പി എസ് സി പ്രസിദ്ധീകരിച്ചത്.

പരീക്ഷയിൽ വിജയിച്ചു ശാരീരിക പരിശോധന, കായിക ക്ഷമത പരിശോധന തുടങ്ങിയവയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നക്ഷത്ര ചിഹ്നം സൂച്ചിപ്പിച്ച രജിസ്റ്റർ നമ്പർ ഉദ്യോഗാർഥികൾ അപ്പീൽ സമർപിച്ചു കായിക ക്ഷമത പരീക്ഷയിൽ യോഗ്യത നേടിയവർ ആണ്.

രാജ്യാന്തര ചലച്ചിത്രമേള IFFK 2022 – തലസ്ഥാനത്ത് ഇന്ന് തുടക്കം! 186 സിനിമകൾ പ്രദർശിപ്പിക്കും!

ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ ഇന്റർവ്യൂ മെമോ, OTV സർട്ടിഫിക്കറ്റ് തുടങ്ങിയവ പ്രൊഫൈൽ മുഖേന ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന സമായതു അഭിമുഖത്തിനായി ഹാജർ ആകേണ്ടതാണ്. തൃശ്ശൂർ ജില്ലയിലെ PSC ആസ്ഥാന ഓഫീസിൽ വച്ചാണ് അഭിമുഖം നടത്തപ്പെടുന്നത്.

തൃശ്ശൂർ ജില്ലയിലെ വനം വന്യ-ജീവി വകുപ്പിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. 3-09-2022 -ന് നടന്ന OMR പരീക്ഷയുടെ  അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്. 20000 മുതൽ 45800 രൂപ വരെ ആണ് ശമ്പളം ലഭിക്കുക.

അന്തിമ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിന്  ഹാജർ ആകുന്നതിനു ഉള്ള വ്യക്തിഗത അറിയിപ്പ് SMS മുഖേനയോ പ്രൊഫൈൽ മെസ്സേജ് മുഖേനയോ ലഭിക്കുന്നതായിരിക്കും. ശാരീരിക അളവെടുപ്പ്, കായിക ക്ഷമത അളവെടുപ്പ് തുടങ്ങിയവയിൽ യോഗ്യത നേടിയാൽ മാത്രമേ അഭിമുഖത്തിനായി വിളിക്കുക ഉള്ളു.

Kerala PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2022 – മുൻകാല ചോദ്യങ്ങൾ പരിശോധിക്കാൻ അവസരം!

092/2022, 093/2022 എന്ന കാറ്റഗറി നമ്പറിൻെറ  തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. തൃശ്ശൂർ  ജില്ലയിലെ വനം  വകുപ്പിന് കിഴിൽ ആണ് നിയമനം നടക്കുന്നത്. സെപ്റ്റംബർ 3, 2022 നു നടന്ന OMR പരീക്ഷയിൽ നിന്നും യോഗ്യരായവർ തുടർന്നുള്ള പ്രവേശനത്തിൻെറ അടുത്ത ഘട്ടങ്ങളിലേക്കു യോഗ്യത നേടിയിരിക്കുക ആണ്.

NOTIFICATION 1

NOTIFICATION 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here