കേരള ടൂറിസം നിയമനം 2022 – പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!

0
286
കേരള ടൂറിസം നിയമനം 2022

കേരള ടൂറിസം നിയമനം 2022 – പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം: കേരളം ടൂറിസം വകുപ്പിന്റെ കിഴിൽ ഉള്ള എക്കോ ലോഡ്ജ് ഇടുക്കി / പീരുമേട് എന്നിവിടങ്ങളിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് വെയിറ്റേഴ്സ്, ഹൗസ്  കീപ്പിംഗ് സ്റ്റാഫ്, കിച്ചൻ മേട്ടി, കുക്ക് എന്നി തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ അവസാനിക്കും. 08/12/2022 തീയതി വൈകുന്നേരം 4 മാണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാത്ത സ്ഥാനാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം.

പ്രസ്തുത തസ്തികളിലേക്കായി SSLC അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനായി അവസരം ഒരുക്കിയിരിക്കുന്നത്. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്ടിട്യൂട്ടിൽ നിന്നും ഒരു വർഷത്തെ  ഫുഡ് & ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള  ഇൻസ്റിറ്റ്യൂട്  ഓഫ് ഹോട്ടൽ  മാനേജ്മെന്റ്  & കാറ്ററിംഗ് ടെക്നോളജിയില് നിന്നും ഫുഡ് & ബിവറേജസ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ യോഗ്യത നേടിയവർക്ക് വെയിറ്റേഴ്സ് തസ്തികയ്ക് അപേക്ഷ സമർപ്പിക്കുന്നതിൽ മുൻഗണന നൽകുന്നു. അതുപോലെ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ വെയിറ്റർ/ബളൂർ/ക്യാപ്റ്റന് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രസാർ ഭാരതി നിയമനം 2022 – മികച്ച അവസരം ബിരുദധാരികൾക്ക് അപേക്ഷിക്കാം!

കേരള സർക്കാരിന്റെ ഫുഡ്‌ ക്രാഫ്റ്റ്‌ ഇന്‍സ്റി്റൂട്ടിൽ നിന്നും ഹോട്ടൽ അക്കോമ്മൊഡേഷന്‍ ഓപ്പറേഷനിൽ ക്രാഫ്റ്റ്‌ സർട്ടിഫിക്കറ്റ്‌ നേടിയവർക്കും അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ഹോട്ടൽ മാനേജ്ടെന്റ്‌ & കാറ്ററിംഗ്‌ ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കോമ്മൊഡേഷന്‍ ഓപ്പറേഷനിൽ ഡിപ്ലോമയോ, പി.ജി ഡിപ്ലോമയോ വിജയിച്ചവർക്കും 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന്‌ മുകളിലുളളതോ ആയ ഹോട്ടലുകളിൽ ഹൌസ്‌ കീപ്പിംഗിൽ ആറ് മാസത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികയ്ക് അപേക്ഷ സമർപ്പിക്കുന്നതിന് അർഹത ഉണ്ട്.

കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റിറ്റ്യൂട് നിന്നും  ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷന് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് നേടിയവർക്കും 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുളളതോ ആയ ഹോട്ടലുകളില് കുക്ക്, അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും  കിച്ചൻ മേട്ടി തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് അർഹത ഉണ്ട്.കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‌ കീഴിലുള്ള ഇൻസ്റിറ്റ്യൂട് ഓഫ്‌ ഹോട്ടൽ മാനേജ്ടെന്റ്‌ & കാറ്ററിംഗ്‌ ടെക്നോളജിയിൽ നിന്നും കുക്കറി / ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വര്‍ഷത്തെ ഡിപ്ലോമ നേടിയവർക്ക് കുക്ക് തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിൽ അർഹത ഉണ്ട്.

NIMHANS നിയമനം 2022 – 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം! ഉടൻ അപേക്ഷിക്കുക!

18 – 35  വയസിന് ഇടയിൽ പ്രായമുള്ളവരായിരിക്കണം പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. സംവരണ വിഭാഗത്തിന് ചട്ടപടിയുള്ള  ഇളവുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 660 രൂപ ലഭിക്കുന്നതായിരിക്കും. പ്രസ്തുത തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് ഒരു വർഷത്തേക്കായിരിക്കും.

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത്‌ പരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. കേരള ടൂറിസം  വെബ് സൈറ്റിൽ നിന്നും അപേക്ഷയുടെ ഫോർമാറ്റ് ഡൌൺലോഡ് ചെയ്ത് ജോയിന്റ് ഡയറക്ടർ റീജിയണൽ ഓഫീസ് ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ഒന്നാം നില, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം – 682 011 എന്ന വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ സഹിതം അപേക്ഷ സമർപ്പിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here