KPSC | HSE  ടീച്ചർ-ജേർണലിസം| മുഖ്യ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു!

0
384
KPSC | HSE  ടീച്ചർ-ജേർണലിസം| മുഖ്യ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു!
KPSC | HSE  ടീച്ചർ-ജേർണലിസം| മുഖ്യ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC)  ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ-ജേർണലിസം തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടു. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ-ജേർണലിസം തസ്തിക (കാറ്റഗറി നമ്പ ർ : 488/2019), Rs.  39500-83000 രൂപ അടിസ്ഥാന ശമ്പളമുള്ള കേരള ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള പ്രസ്തുത തസ്തികയുടെ  OMR ടെസ്റ്റിന്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ മെയിൻ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അവസാന തീയതി ഇന്ന്!

സർട്ടിഫിക്കറ്റ് പരിശോധനക്ക്  ശേഷമാണ് മെയിൻ ലിസ്റ്റ് പുറത്ത്‌ വിട്ടിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റ് 03.10.2022 മുതൽ പ്രാബല്യത്തിൽ വന്നു. പ്രസ്തുത റാങ്ക് ലിസ്റ്റ് നൽകിയാൽ കുറഞ്ഞ ഒരു വർഷത്തേക്ക് റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ തുടരും. മൂന്ന് വർഷത്തിന് ശേഷം ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ പ്രാബല്യത്തിൽ തുടരും.

റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സംബന്ധിച്ച നിയമങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായി നിയമനത്തിനായി നിർദ്ദേശിക്കപ്പെടും. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ അപേക്ഷിക്കുന്നതിനനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ ലഭ്യമാക്കും.

RCC (Tvm) റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

റാങ്ക് ചെയ്യപ്പെട്ടവരിൽ ജോലിയുടെ  ക്ലെയിം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റിൽ ലിസ്റ്റ് ഒരു അപേക്ഷ  സെക്രട്ടറി, KPSC ഹെഡ് ഓഫീസ്, പട്ടം, തിരുവനന്തപുരം-4 എന്ന മേൽവിലാസത്തിൽ നൽക്കേണ്ടതാണ്. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫോർമാറ്റ് ലഭ്യമാണ്.

റിലിക്വിഷ്മെന്റ് അപേക്ഷ കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റ്  അല്ലാതെ മറ്റൊരു ഫോര്മാറ്റിലുള്ള അപേക്ഷകൾ മാനിക്കപ്പെടുന്നതായിരിക്കില്ല.ഒരു കാരണവശാലും മാനിക്കപ്പെടില്ല. റാങ്ക് ലിസ്റ്റിന്റെ അന്തിമരൂപം, അതായത് 02.04.2023 എന്ന  തീയതി മുതൽ 6 മാസ കാലയളവ് പൂർത്തിയാകുമ്പോൾ OMR സ്ക്രിപ്റ്റുകളുടെ A ഭാഗവും B ഭാഗവും നശിപ്പിക്കപ്പെടും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here