KSCB റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

0
368
KSCB റിക്രൂട്ട്മെന്റ് 2022
KSCB റിക്രൂട്ട്മെന്റ് 2022

KSCB റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഇപ്പോൾ തന്നെ അപേക്ഷിക്കാം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഒരു ഷെഡ്യൂൾഡ് ബാങ്ക്  ചീഫ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ, ഹെഡ് ട്രഷറി, ചീഫ് റിസ്ക് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ലീഗൽ ഓഫീസർ എന്നി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 04.12 .2022 അവസാനിക്കും .ഇനിയും അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരം പാഴാക്കാതെ വിനിയോഗിക്കാവുന്നതാണ്.

ചീഫ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ  തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്   കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ബിരുദം, കുറഞ്ഞത് 7 വർഷത്തെ പരിചയം, ഇൻഫർമേഷൻ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ/നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സൂപ്പർവൈസറി കപ്പാസിറ്റി ഉണ്ടായിരിക്കണം.

ഹെഡ് ട്രഷറി  തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്  ഏതെങ്കിലും പ്രമുഖ പൊതു/സ്വകാര്യ മേഖലാ ബാങ്കിൽ കുറഞ്ഞത് 15 വർഷത്തെ പരിചയമുള്ള വ്യക്തികൾ, അതിൽ 4 വർഷം ട്രഷറി മാനേജ്‌മെന്റിൽ അസിസ്റ്റന്റ് ജനറൽ മാനേജർ തലത്തിലോ അതിനു മുകളിലോ ഉള്ളവർ ആയിരിക്കണം.

CDIT റിക്രൂട്ട്മെന്റ് 2022 – 70000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

ചീഫ് റിസ്ക് ഓഫീസർ  തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയവർ, ഒരു ബാങ്കിലെ പ്രവർത്തനത്തിലും കൂടാതെ/അല്ലെങ്കിൽ റിസ്ക് മാനേജ്മെന്റ് മേഖലകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ചീഫ് ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്    അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയവർ ആയിരിക്കണം ചീഫ് ലീഗൽ ഓഫീസർ – അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ, 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ചീഫ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ, ഹെഡ് ട്രഷറി എന്നീ രണ്ട് തസ്തികളിലേക്ക്അ പേക്ഷിക്കുന്നവർക്ക് 62 വയസ്സ് പ്രായ പരിധിയിലുള്ളവരും മറ്റ് തസ്തികൾക്ക് 63 വയസ്സ് പ്രായ പരിധി യിലുള്ളവരുമായിരിക്കണം.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ   ചീഫ് ജനറൽ മാനേജർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കോബാങ്ക് ടവേഴ്സ്, പാളയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033.   എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക. ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക . വിലപ്പെട്ട ഈ അവസരം കൃത്യമായി വിനിയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here