കുടുംബശ്രീ നിയമനം 2022 – പ്രതിമാസം 20000 രൂപ ശമ്പളം! ഉടൻ തന്നെ അപേക്ഷിക്കുക!

0
712
കുടുംബശ്രീ നിയമനം 2022

കുടുംബശ്രീ നിയമനം 2022 – പ്രതിമാസം 20000 രൂപ ശമ്പളം! ഉടൻ തന്നെ അപേക്ഷിക്കുക: സംസ്ഥാന  കുടുംബശ്രീ മിഷനിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് കോർഡിനേറ്റർ (B.C 1, B.C 2)   തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 15/12/2022 അവസാനിക്കും. കുടുംബശ്രീ അംഗം / കുടുബാംഗം / ഓക്സ്‌ലറി അംഗം എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

ബ്ലോക്ക് കോർഡിനേറ്റർ (B.C 1) – പ്രസ്തുത തസ്തികയ്ക്കായി ബിരുദാനന്തര ബിരുദം യോഗ്യത നേടിയവർക്കാണ് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനായി അവസരം നൽകിയിരിക്കുന്നത്. ബ്ലോക്ക് കോർഡിനേറ്റർ (B.C 2)- പ്രസ്തുത തസ്തികയ്ക്കായി VHSE (agri/Livestock) യോഗ്യത നേടിയവർക്കാണ് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനായി അവസരം നൽകിയിരിക്കുന്നത്.

ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 01/10/2022 തീയതി പ്രകാരം 35 വയസ്സിൽ കൂടുവാൻ പാടില്ല.

ഫോറസ്റ്റ് കേരള നിയമനം 2022 – 2 ലക്ഷം രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

ബ്ലോക്ക് കോർഡിനേറ്റർ (B.C 1) തസ്തികയ്ക്കായി പ്രതിമാസം 20000 രൂപ പ്രതിഫലമായി ലഭിക്കുന്നു. ബ്ലോക്ക് കോർഡിനേറ്റർ (B.C 2) – പ്രസ്തുത തസ്തികയ്ക്കായി 15000 രൂപ പ്രതിഫലമായി ലഭിക്കുന്നു. അപേക്ഷകർ 200 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും, വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കുടുംബശ്രീ അംഗം / കുടുബാംഗം / ഓക്സ്ലറി അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും CDS ലെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം    ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ,ഇടുക്കി ജില്ല,സിവിൽ സ്റ്റേഷൻ,പൈനാവ് പി.ഒ, ഇടുക്കി,685603 എന്ന  വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ “കുടുംബശ്രീC 1 അല്ലെങ്കിൽ B.C 2 ഒഴിവിലേക്കുള്ള അപേക്ഷ” എന്ന് എഴുതണം. ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here