Malabar Cements നിയമനം പാലക്കാട് 2022 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

0
416
Malabar Cements നിയമനം പാലക്കാട് 2022 - ബിരുദധാരികൾക്ക് സവർണ്ണാവസരം!
Malabar Cements നിയമനം പാലക്കാട് 2022 - ബിരുദധാരികൾക്ക് സവർണ്ണാവസരം!

Malabar Cements നിയമനം പാലക്കാട് 2022 – ബിരുദധാരികൾക്ക് സുവർണ്ണാവസരം:കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്‌സ് ലിമിറ്റഡ് (എംസിഎൽ) ഡെപ്യൂട്ടി മൈൻസ് മാനേജർ, അസി.മാനേജർ, ജിയോളജിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത് 22.12.2022 തീയതി അപേക്ഷ സ്വീകരിക്കേണ്ട എല്ലാ നടപടികളും അവസാനിക്കും.  കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ 22.12.2022-നോ അതിനുമുമ്പോ മാനേജിംഗ് ഡയറക്ടറെ സമീപിക്കേണ്ടതാണ്. മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്‌തു അപേക്ഷകൾ സമർപ്പിക്കണം.

ഉദ്യോഗാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മാനേജിംഗ് ഡയറക്ടർ, മലബാർ സിമന്റ്‌സ് ലിമിറ്റഡ്, വാളയാർ പോസ്റ്റ്, പാലക്കാട്, കേരള-678624 എന്ന വിലാസത്തിൽ 22.12.2022-നോ അതിനുമുമ്പോ സമർപ്പിക്കണം. യോഗ്യതകൾ അംഗീകൃത സർവ്വകലാശാല / സ്ഥാപനങ്ങൾ / ബോർഡിൽ നിന്നായിരിക്കണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പകരം തത്തുല്യ യോഗ്യത ക്ലെയിം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തുല്യത തെളിയിക്കാൻ ബന്ധപ്പെട്ട സർക്കാർ ഉത്തരവ്/സർവകലാശാലാ കത്ത് സമർപ്പിക്കണം, തുടർന്ന് അത്തരം യോഗ്യത മാത്രമേ ബന്ധപ്പെട്ട നിശ്ചിത യോഗ്യതയ്ക്ക് തുല്യമായി കണക്കാക്കൂ.

മൈനിംഗിൽ എഞ്ചിനീയറിംഗ് ബിരുദം, മൈൻസ് മാനേജരുടെ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് ഡെപ്യൂട്ടി മൈൻസ് മാനേജർ, അസി. മാനേജർ തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കാൻ അർഹത ഉണ്ട്. ജിയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ജിയോളജിസ്റ്റ് തസ്തികയ്ക്ക് അപേക്ഷിക്കാൻ സാധിക്കും.

UIDAI കേരള റിക്രൂട്ട്മെന്റ് 2022 – ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം!

കുറഞ്ഞത് 10 വർഷത്തെ യന്ത്രവത്കൃത ഓപ്പൺ കാസ്റ്റ് മൈൻസ് ഫീൽഡ്  പരിചയം ഉള്ളവർക്കാണ് ഡെപ്യൂട്ടി മൈൻസ് മാനേജർ തസ്തികയ്ക്ക് മുൻഗണന നൽകുന്നു. കുറഞ്ഞത് 3 വർഷത്തെ യന്ത്രവത്കൃത ഓപ്പൺ കാസ്റ്റ് മൈൻസ് ഫീൽഡ്  പരിചയം മാനേജർ തസ്തികയ്ക്ക് മുൻഗണന നൽകുന്നു. കുറഞ്ഞത് 10 വർഷത്തെ പ്രസക്തമായ ഫീൽഡ് പരിചയം ജിയോളജിസ്റ്റ് തസ്തികയ്ക്ക് മുൻഗണന നൽകുന്നു.

ഒന്നാം വർഷത്തേക്കു പ്രതിമാസം 80,000/- രൂപയും, 2-ാം വർഷത്തേക്ക് പ്രതിമാസം 85000/- രൂപയും ആണ് ഡെപ്യൂട്ടി മൈൻസ് മാനേജർ തസ്തികയ്ക്ക് പ്രതിഫലം നൽകുന്നു. ഒന്നാം വർഷത്തേക്കു  പ്രതിമാസം 60,000/- രൂപയും, 2-ാം വർഷത്തേക്ക് പ്രതിമാസം 65000/- രൂപയും ആണ് മാനേജർ  തസ്തികയ്ക്ക് പ്രതിഫലം നൽകുന്നത്.ഒന്നാം വർഷത്തേക്കു  പ്രതിമാസം 60,000/- രൂപയും, 2-ാം വർഷത്തേക്ക് പ്രതിമാസം 65000/- രൂപയും ആണ് ജിയോളജിസ്റ്റ്  തസ്തികയ്ക്ക് പ്രതിഫലം നൽകുന്നത്.

ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത അപേക്ഷകൾ കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷയുടേയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നിയമനം നടക്കും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here