കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023 – Endurance Test തീയതി പുറത്തുവിട്ടു!

0
266
കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023

കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023 – Endurance Test  തീയതി പുറത്തുവിട്ടു: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) സിവിൽ എക്സൈസ് ഓഫീസർ തസ്‌തികയുടെ Endurance Test തീയതി പുറത്തുവിട്ടു. തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇതിൽ പങ്കെടുക്കേണ്ടതാണ്. ടെസ്റ്റിന്റെ തീയതിയും സമയവും ഒഫീഷ്യൽ നോട്ടിഫിക്കേഷനും നമുക്ക് പരിശോധിക്കാം.

തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (Trainee) കാറ്റഗറി നമ്പർ: 538/19 തസ്തികയുടെ Endurance Test തീയതിയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത കേരള PSC നോട്ടിഫിക്കേഷൻ ചുവടെ നൽകിയിരിക്കുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത പരിശോധിക്കാം.

കേരള PSC സിവിൽ എക്സൈസ് ഓഫീസർ Endurance ടെസ്റ്റിന്റെ വിശദംശങ്ങൾ:
  • Endurance ടെസ്റ്റ് നടക്കുന്ന തീയതി – 6.02.2023, 07.02.2023 തീയതികളിൽ ആയിരിക്കും Endurance Test നടക്കുന്നത്.
  • ടെസ്റ്റ് നടക്കുന്ന സമയം – മുകളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ രാവിലെ 05.00 AM മുതൽ ആയിരിക്കും പ്രസ്തുത പരീക്ഷ നടക്കുന്നത്.
  • ടെസ്റ്റ് നടക്കുന്ന സ്ഥലം – വെട്ടുറോഡ് (കഴക്കൂട്ടം) പോത്തൻകോട് റോഡിൽ സൈനിക സ്കൂളിന് സമീപം 2.5 KM റോഡിൽ വച്ചാണ് Endurance ടെസ്റ്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

KUFOS റിക്രൂട്ട്മെന്റ് എറണാകുളം 2023 – പ്രതിമാസം 22000 രൂപ ശമ്പളത്തിൽ ജോലി നേടാം!

06.02.2023, 07.02.2023  തീയതികളില്‍ Endurance Test നടക്കുന്നതിനാൽ ഗതാഗത തടസ്സം നേരിടാൻ ഇടയുണ്ട്. അതിനാൽ തന്നെ പൊതു ജനങ്ങളോട് പരീക്ഷ നടത്തിപ്പിന് സഹകരിക്കണമെന്ന് കേരള PSC അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസ്തുത കേരള PSC നോട്ടീസ് ചുവടെ പരിശോധിക്കാം. തസ്തികയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ പരിശോധിക്കാം.

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) തസ്തികയുടെ ശമ്പളം പ്രതിമാസം 20,000 – 45,800 രൂപയാണ്. തസ്തികയില്ലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 19 – 31 വയസാണ്. അതായത് 02/01/1988 നും 1.1.2000 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം എന്നതാണ്.

KERALA PSC NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here