PSC Study Materials- അവിട്ടം തിരുനാൾ ബാലരാമവർമ്മ

0
381
PSC Study Materials- അവിട്ടം തിരുനാൾ ബാലരാമവർമ്മ
PSC Study Materials- അവിട്ടം തിരുനാൾ ബാലരാമവർമ്മ

PSC Study Materials- അവിട്ടം തിരുനാൾ ബാലരാമവർമ്മ

ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂറിൽ അധികാരത്തിലേറിയ ഭരണാധികാരിയാണ് ബാലരാമവർമ്മ. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷുകാർക്ക് കൊച്ചി നാട്ടുരാജ്യത്തിലും തിരുവിതാംകൂർ നാട്ടുരാജ്യത്തിലും റസിഡന്റ് പദവി ലഭിച്ചത്. കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂറിൽ റസിഡന്റ് പദവി ലഭിച്ച ആദ്യ വ്യക്തി. മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളിലേക്ക് ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിന് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് റസിഡന്റ്. ധർമരാജാവിന്റെ പിൻഗാമിയായ ബാലാരാമവർമ ദുർബലനായ ഒരു ഭരണാധികാരിയായിരുന്നു. അന്ന് രാജ്യഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത് ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും മാത്തുത്തരകനും ആയിരുന്നു. ഇവരുടെ അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം നയിച്ചുകൊണ്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ ദളവയാകുന്നത്.

Daily Current Affairs in Malayalam (Date Wise) – Click here to download!

ബാലരാമവർമയുടെ കാലത്താണ് വേലുത്തമ്പി ദളവ കൊല്ലത്ത് ഹജൂർ കച്ചേരി, തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി എന്നിവ സ്ഥാപിച്ചത്. വൈദേശികഭരണത്തിനെതിരെയുള്ള ആഹ്വാനമായി 1809 ജനുവരി 11ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി. കുണ്ടറ വിളംബരാനന്തരം നടന്ന കൊല്ലം യുദ്ധത്തിൽ കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി. രാജാവ് ഇംഗ്ലീഷുകാരുമായി സന്ധിചെയ്തു. ബ്രിട്ടീഷുകാരെ പിണക്കിയതിനാൽ ബാലരാമവർമ തമ്പിക്കെതിരായി. വേലുത്തമ്പിയെ ദളവാസ്ഥാനത്തു നിന്ന് നീക്കം ചെയ്‌ത്‌ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. പുതിയ ദളവയായി ഉമ്മിണിത്തമ്പി സ്ഥാനമേറ്റു. അദ്ദേഹം വേലുത്തമ്പിയെ തടവിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. 1809 ഏപ്രിലിൽ പത്തനംതിട്ടയിലെ മണ്ണടിയിലെ ക്ഷേത്രത്തിൽവെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു. തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലാവുന്നത് ബാലരാമവർമ്മയുടെ കാലത്താണ്. 1810ൽ ബാലരാമവർമ്മ നാടുനീങ്ങി.

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലഘട്ടം – 1798 -1810
  • തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് – അവിട്ടം തിരുനാൾ ബാലരാമവർമ്മഅവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ – വേലുത്തമ്പി ദളവ
  • വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം – 1802
  • കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് – വേലുത്തമ്പി ദളവ
  • വേലുത്തമ്പി ദളവയുടെ ജന്മദേശം – തലക്കുളം (കന്യാകുമാരി ജില്ല)
  • തിരുവിതാംകൂറില്‍ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത് – വേലുത്തമ്പി ദളവ
  • കൊല്ലം ചെങ്കോട്ട റോഡ് നിർമ്മിച്ചത് – വേലുത്തമ്പി ദളവ
  • തിരുവിതാംകൂറിലെ ആദ്യത്തെ റസിഡന്റ്‌ പദവി ലഭിച്ച വ്യക്തി – കേണല്‍ മെക്കാളെ
  • കുണ്ടറ വിളംബരം നടത്തിയ വ്യക്തി – വേലുത്തമ്പി ദളവ
  • കുണ്ടറ വിളംബരം നടന്ന വര്‍ഷം – 1809 ജനുവരി 11
  • ബാലരാമവർമ മഹാരാജാവിന്റെ കാലത്ത് 1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി – ചിറയിൻകീഴ് ചെമ്പകരാമൻ പിള്ള
  • വേലുത്തമ്പി ദളവയ്ക്കുശേഷം ദിവാനായത് – ഉമ്മിണി തമ്പി
  • വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത് – ദിവാൻ ഉമ്മിണി തമ്പി
  • തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ – ഉമ്മിണി തമ്പി (അതുവരെ നായർപട ആയിരുന്നു)ഉമ്മിണി തമ്പി നീതിന്യായ നിർവ്വഹണത്തിനു വേണ്ടി സ്ഥാപിച്ച കോടതി – ഇൻസുവാഫ് കച്ചേരി
  • അവിട്ടം തിരുനാൾ ബാലരാമവർമയുടെ കാലത്ത് തിരുവിതാംകൂറിലെ നാവികസേനാ മേധാവി – ചെമ്പിൽ അരയൻ

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here