Kerala Psc Kerala History Rani Gauri Lakshmi Bayi- ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്‌മി ഭായ്(1791-1915 )

0
362
Kerala Psc Kerala History Rani Gauri Lakshmi Bayi- ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്‌മി ഭായ്(1791-1915 )
Kerala Psc Kerala History Rani Gauri Lakshmi Bayi- ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്‌മി ഭായ്(1791-1915 )
Kerala Psc Kerala History Rani Gauri Lakshmi Bayi- ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്(1791-1915 )

1810ൽ ഭരണമേറ്റ റാണി ഗൗരി ലക്ഷ്‌മി ഭായ് കേണൽ മൺറോയെ ദിവാനായി നിയമിച്ചു. 1795ലും 1805ലും തിരുവിതാംകൂറും കമ്പനിയും തമ്മിൽ ഒപ്പുവെച്ച ഉടമ്പടികൾ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയിൽ മൺറോ തിരുവിതാംകൂറിന്റെ ഭരണത്തിൽ പരിഷ്‌കാരങ്ങൾ വരുത്തി. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തുന്നതിന് 1812 ഡിസംബർ 5 ന് വിളംബരം പുറപ്പെടുവിച്ചത് റാണി ഗൗരി ലക്ഷ്‌മി ഭായിയാണ്. 1810 മുതൽ 1813 വരെ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു റാണി ഗൗരി ലക്ഷ്‌മി ഭായ്. 1813ൽ തന്റെ പുത്രൻ സ്വാതി തിരുനാളിന്റെ ജനനശേഷം 1815ൽ മരണം വരെ റീജന്റായി അധികാരത്തിൽ തുടർന്നു.

Daily Current Affairs in Malayalam (Date Wise) – Click here to download!
  • ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം – 1810-1815
  • ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി – ഗൗരി ലക്ഷ്മി ഭായി (5 വർഷം)
  • തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരി – റാണി ഗൗരി ലക്ഷ്‌മി ഭായ്
  • തിരുവിതാംകൂറിലെ ആദ്യ റീജന്റ് – റാണി ഗൗരി ലക്ഷ്‌മി ഭായ്
  • ജന്മിമാര്‍ക്ക്‌ പട്ടയം നല്‍കുന്ന രീതി ആരംഭിച്ച റാണി – റാണി ഗൗരി ലക്ഷ്മി ഭായ്
  • തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം – 1812
  • തിരുവിതാംകൂറില്‍ ജില്ലാ കോടതികൾ (1811), അപ്പീൽ കോടതി (1814 ) എന്നിവ സ്ഥാപിച്ചത് ആരുടെ കാലഘട്ടത്തിലാണ്‌ – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറില്‍ ബ്രിട്ടീഷ്‌ ഇന്ത്യന്‍ മാതൃകയില്‍ ഭരണം തുടങ്ങിയ റാണി – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറില്‍ പാശ്ചാത്യ ചികിത്സാ രീതി ആരംഭിച്ചത്‌ – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറില്‍ വാക്‌സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറില്‍ സെക്രട്ടറി സമ്പ്രദായം നടപ്പിലാക്കിയത്‌ – ഗൗരി ലക്ഷ്മി ഭായി
  • കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌ ആരുടെ കാലഘട്ടത്തില്‍ – ഗൗരി ലക്ഷ്മി ഭായി
  • തിരുവിതാംകൂറില്‍ ഓഡിറ്റ്‌ അക്കൗണ്ട് സമ്പ്രദായരീതി നടപ്പിലാക്കിയതാര് – കേണല്‍ മണ്‍റോ
  • ആരെ നീക്കം ചെയ്‌താണ്‌ മണ്‍റോ, തിരുവിതാംകൂറിലെ ദിവാന്‍ ആക്കുന്നത്‌ – ഉമ്മിണി തമ്പി (1810)
  • കേണൽ മൺറോയെ വധിക്കാനായി നടത്തിയ 1812ലെ കൊല്ലം സൈനിക ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് – ഉമ്മിണി തമ്പി
  • തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ – കേണൽ മൺറോ
  • തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ – കേണൽ മൺറോ

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • സെക്രട്ടേറിയറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി, പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി – റാണി ഗൗരി ലക്ഷ്മി ഭായ്
  • തിരുവിതാംകുറില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ച ഭരണാധികാരി – റാണി ഗൗരി ലക്ഷ്മിഭായി
  • ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ് – റാണി ഗൗരി ലക്ഷ്മി ഭായ്

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here