PSC Study Materials- ഡച്ചുകാർ കേരളത്തിൽ

0
321

ഡച്ചുകാർ കേരളത്തിൽ (1602 – 1795)

1604 -ല്‍ ഒരു ഡച്ച്‌ കപ്പല്‍പ്പട കോഴിക്കോട്ടെത്തി. താമസിയാതെ ഡച്ചുകാര്‍ കോഴിക്കോട്ടെ സാമൂതിരിയുമായി ഒരുടമ്പടിയുണ്ടാക്കി. അതുപ്രകാരം കോഴിക്കോട്ടു തുറമുഖത്ത്‌ ഒരു കോട്ട സ്ഥാപിക്കാനുള്ള അധികാരം ഡച്ചുകാര്‍ക്കു ലഭിച്ചു. മധ്യകേരളത്തിലെ പുറക്കാട്‌, കായംകുളം എന്നിവിടങ്ങളിലെ മുഖ്യന്മാരുമായും അവര്‍ ഉടമ്പടികളിലേര്‍പ്പെട്ടു. കുരുമുളക്‌, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇതവരെ സഹായിച്ചു. പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തികൊണ്ട്‌ കൊല്ലത്തെ വ്യാപാരകുത്തക നേടിയെടുക്കാനും അവര്‍ക്കു സാധിച്ചു. ഡച്ചുക്കാര്‍ കന്യാകുമാരിയിലെ കുളച്ചലില്‍ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചു. തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പിന്നിട്‌ കുളച്ചല്‍ കൈവശപ്പെടുത്തുകയും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ നിന്ന്‌ കുളച്ചല്‍ പിടിച്ചെടുക്കാനുള്ള ഡച്ചുക്കാരുടെ ശ്രമം 1741-ല്‍ ഒരു യുദ്ധത്തില്‍ പര്യവസാനിച്ചു. കുളച്ചല്‍ യുദ്ധം എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഈ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കുണ്ടായ പരാജയം ഇന്ത്യയുടെ തെക്കു-പടിഞ്ഞാറന്‍ തീരത്ത്‌ ഡച്ചുശക്തിയുടെ തകര്‍ച്ചക്ക്‌ കാരണമായി.

Daily Current Affairs in Malayalam (Date Wise) – Click here to download!
  • ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ച വർഷം – 1602
  • ഡച്ചുകാർ പോറിച്ചുഗീസുകാരെ പരാജയപ്പെടുത്തിയത് – 1663
  • ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത് – ഡച്ചുകാർ
  • ബോള്ഗാട്ടി പാലസ് പണിതതാര് – ഡച്ചുകാർ
  • ബോള്ഗാട്ടി പാലസ് പണിത വര്ഷം – 1774
  • മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചതാര് – മാര്ത്താണ്ഡവർമ്മയും ഡച്ചുകാരും
  • മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം – 1753
  • കേരളത്തിലെ സസ്യ ഓഷധങ്ങളെക്കുറിച്ച് പ്രതിപാദിച്ച ആദ്യ ഗ്രന്ഥം – ഹോർത്തൂസ് മലബാറിക്കസ്
  • ഏതു നൂറ്റാണ്ടിലാണ് ഹോർത്തൂസ് മലബാറിക്കസ് രചിച്ചത് – 17
  • ആരുടെ സംഭാവനയാണ് ഹോർത്തൂസ് മലബാറിക്കസ് – ഡച്ചുകാർ
  • ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച കാലഘട്ടം – 1678-1703
  • എവിടെ നിന്നാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് – ആംസ്റ്റർഡാം
  • മലയാള ലിപിയില് അച്ചടിച്ച ആദ്യ പുസ്തകം – ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത് – അഡ്മിറൽ വാൻറീഡ്
  • എത്ര വാല്യങ്ങളായിട്ടാണ് ഹോർത്തൂസ് മലബാറിക്കസ് രചിച്ചത് – 12
  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്കുവേണ്ടി എത്രവർഷം ചെലവഴിച്ചു – 30
  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു പേര് – കേരളരാമം
  • ഹോർത്തൂസ് മലബാറിക്കസിൽ കൂടുതൽ പ്രതിപാദിക്കുന്ന ചികിത്സാരീതി എന്തിനെതിരെയായിരുന്നു – പനി
  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടി സഹായിച്ച ചേർത്തലക്കാരനായ വൈദ്യൻ – ഇട്ടി അച്യുതന് വൈദ്യന്
  • “ചെല്ക്കോട്ട പുസ്തകം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – ഇട്ടി അച്യുതൻ വൈദ്യൻ
  • “ഗാർഡൻ ഓഫ് കേരള” എന്നറിയപ്പെടുന്ന പുസ്തകം – ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക് സഹായിച്ച കൊങ്കിണി ബ്രാഹ്മണന് – രംഗഭട്ട്, പിനായകഭട്ട്, അപ്പുഭട്ട്

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ വാന്റീഡിനെ സഹായിച്ച പുരോഹിതൻ – ഫാ. മാത്തേറൂസ്
  • ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് – ഡോ. മണിലാൽ
  • കുളച്ചൽ യുദ്ധം നടന്ന വർഷം – 1741
  • കേരളത്തിലെ ഡച്ചുകാരുടെ പതനത്തിനു കാരണമായ യുദ്ധം – കുളച്ചൽ യുദ്ധം
  • കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു – ഡച്ചുകാരും മാർത്താണ്ഡവർമ്മയും
  • കുളച്ചൽ യുദ്ധത്തിലെ വിജയി – മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ പ്രധാന കപ്പിത്താൻ – ഡിലനോയ് (ഡച്ച്)
  • തീരദേശങ്ങളിൽ ഉപ്പളങ്ങൾ വ്യാപകമായി നിർമ്മിച്ചത് ആരുടെ കാലഘട്ടത്തിൽ – ഡച്ചുകാർ

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here