PSC Study Material- ഈഴവ മെമ്മോറിയൽ!

0
306
PSC Study Material- ഈഴവ മെമ്മോറിയൽ!
PSC Study Material- ഈഴവ മെമ്മോറിയൽ!

തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാരുദ്യോഗങ്ങളിൽ നാമമാത്ര പ്രതിനിധ്യംപോലുമില്ലായിരുന്നു. ബുദ്ധിമുട്ടുകൾ  പലതും സഹിച്ച് ഉന്നതവിദ്യാഭ്യാസം നേടിയ പല ഈഴവ സമുദായാംഗങ്ങൾക്കും ഉദ്യോഗമന്വേഷിച്ച് രാജ്യത്തിനു പുറത്ത് പോകേണ്ടിവന്നു. തുടർന്ന് തങ്ങൾക്ക് വിദ്യാഭ്യാസ-ഉദ്യോഗകാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.പൽപുവിന്റെ നേതൃത്വത്തിൽ 13176 പേര് ഒപ്പിട്ട ഹർജി 1896 സെപ്തംബർ മൂന്നിന് ശ്രീമൂലം തിരുനാൾ  മഹാരാജാവിനു സമർപ്പിച്ചതാണ് ഈഴവ മെമ്മോറിയൽ . ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണം അവർക്ക്  ഗവൺമെന്റ് സർവീസിൽ പ്രാതിനിധ്യം ഇല്ലാതിരുന്നതാണെന്നും മലബാർ പ്രദേശത്ത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ, തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയർക്ക് ജോലി ലഭിക്കുന്നുണ്ടെന്ന വസ്തുത ഈ ഹർജിയിൽ  ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഹർജിയിലെ ആവശ്യങ്ങൾ ദിവാന് ശങ്കര സുബ്ബയ്യൻ നിരസിച്ചുകളഞ്ഞു. തുടർന്ന് മറ്റൊരു ഹർജി (രണ്ടാം ഈഴവ മെമ്മോറിയൽ), വൈസ്രോയി കഴ്സൻ  പ്രഭുവിന് 1900-ൽ  തിരുവിതാംകൂർ  സന്ദർശിച്ചപ്പോൾ  സമർപ്പിച്ചു. എന്നാൽ , നാട്ടുരാജ്യങ്ങളിലെ ചെറിയ കാര്യങ്ങളിൽ  ഇടപെടാൻ ബ്രിട്ടന് താല്പര്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ പരിഹാരാർഥം ഡോ. പൽപ്പു 1895 മേയ്‌ 13-ന്‌ തിരുവിതാംകൂർ ദിവാനായിരുന്ന എസ്‌. ശങ്കരസുബ്ബയ്യർക്കു സമർപ്പിച്ച നിവേദനം. ഈ ആവശ്യത്തിനുവേണ്ടി 1896 സെപ്‌. 3-ന്‌ 13,176 ഈഴവരുടെ ഒപ്പോടുകൂടി ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനു സമർപ്പിച്ച നിവേദനവും ഈഴവ മെമ്മോറിയൽ എന്ന പേരിലാണറിയപ്പെടുന്നത്‌. തിരുവിതാംകൂറിലുണ്ടായ ആദ്യത്തെ ഭീമനിവേദനങ്ങളായിരുന്നു മലയാളി മെമ്മോറിയലും തുടർന്നുള്ള ഈഴവ മെമ്മോറിയലും.

Kerala Psc Daily Current Affairs January 20, 2023-പ്രതിദിന ആനുകാലിക വിജ്ഞാനം ജനുവരി 20, 2023

  • ഡോ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏതു വർഷത്തിൽ സമർപ്പിച്ചു – എ.ഡി.1896 സെപ്റ്റംബർ 3
  • ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചവരുടെ എണ്ണം – 13176
  • കേരളത്തിൽ 1896-ൽ നടന്ന ഈഴവമെമ്മോറിയൽ പ്രക്ഷോഭത്തിന്റെ നായകനാര് – ഡോ പൽപു
  • ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ – ശങ്കരസുബ്ബയ്യര്‍
  • രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം – 1990
  • ഏതു വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ (1900) സമർപ്പിച്ചത് – കഴ്‌സൺ പ്രഭു

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here