PSC Study Material- മാമാങ്കം

0
241

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം. മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിലാണ് മാമാങ്കം നടത്തിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി. 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം. ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്. ഈ മഹാമേളയുടെ അന്ത്യംകുറിച്ചത് ഹൈദരാലിയുടെ കേരളാക്രമണവും തുടർന്ന് സാമൂതിരിയുടെ ആത്മഹത്യയുമായിരുന്നു.

Daily Current Affairs in Malayalam (Date Wise) – Click here to download!
  • മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട്, ഇത് രചിച്ചതാര് – കാടാഞ്ചേരി നമ്പൂതിരി
  • എത്ര വർഷം കൂടുമ്പോളാണ് മാമാങ്കം നടന്നിരുന്നത് – 12
  • മാമാങ്കം ആഘോഷിക്കുന്ന മാസം – കുംഭം
  • മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു – ഭാരതപ്പുഴ
  • മാമാങ്കസമയത്ത് സാമൂതിരിയെ വധിക്കാൻ ചാവേറുകളെ അയച്ചിരുന്നത് എവിടുത്തെ രാജാവാണ് – വള്ളുവനാട്
  • സാമൂതിരി തിരുനാവായ പിടിച്ചടക്കുംവരെ മാമാങ്കത്തിന്റെ അധ്യക്ഷൻ എവിടുത്തെ രാജാവായിരുന്നു – വള്ളുവനാട്
  • മാമാങ്ക ആഘോഷങ്ങൾ അവസാനിക്കാൻ കാരണം – മൈസൂർ ആക്രമണം
  • മാമാങ്കത്തിന് വേദിയായിരുന്ന നാവാമുകുന്ദ ക്ഷേത്രം എവിടെയാണ് – തിരുനാവായ
  • പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ വച്ച് നടത്തിയിരുന്ന ഉത്സവം – മാമാങ്കം
  • 12 വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിൽ നടത്തിയിരുന്ന ഉത്സവം – മാമാങ്കം (12 ദിവസത്തെ ഉത്സവമാണിത്)
  • ആദ്യ മാമാങ്കം നടന്ന വർഷം – എ.ഡി. 829
  • അവസാനമായി മാമാങ്കം നടന്നു എന്ന് കരുതപ്പെടുന്ന വർഷം – എ.ഡി. 1755
  • മാമാങ്കത്തിന്റെ നേതൃസ്ഥാനത്തിനു പറയുന്നത് – രക്ഷാപുരുഷസ്ഥാനം
  • മാമാങ്കത്തിലേക്കുള്ള ചാവേറുകളെ സൃഷ്ടിക്കുന്നത് – വള്ളുവക്കോനാതിരി
  • മാമാങ്കത്തിൽ ഏറ്റുമുട്ടലിൽ മരണപ്പെടുന്ന ചാവേറുകളുടെ ശവശരീരം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് എവിടെ – മണിക്കിണറിൽ
  • ആദ്യ മാമാങ്കത്തിന്റെ (എ.ഡി.829) രക്ഷാപുരുഷൻ ആരായിരുന്നു – രാജശേഖര വർമ്മൻ

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • അവസാന മാമാങ്കത്തിന്റെ (എ.ഡി.1755) രക്ഷാപുരുഷൻ ആരായിരുന്നു – ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി
  • ആധുനിക യുഗത്തിലെ മാമാങ്ക മഹോത്സവം നടന്ന വർഷം – 1999
  • എവിടുത്തെ ഭരണാധികാരിയായിരുന്നു വെള്ളാട്ടിരി – വള്ളുവനാട്
  • ചാത്തൻകോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത് – വള്ളുവനാട് രാജാവ്
  • അറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം – വള്ളുവനാട്
  • സംസ്കൃതത്തിൽ വല്ലഭക്ഷോഭി എന്നു പരാമർശിക്കപ്പെട്ടിരുന്ന നാട്ടുരാജ്യം – വള്ളുവനാട്

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here