PSC Study Material- നെടിയിരുപ്പ് സ്വരൂപം!

0
283
PSC Study Material- നെടിയിരുപ്പ് സ്വരൂപം!
PSC Study Material- നെടിയിരുപ്പ് സ്വരൂപം!

PSC Study Material- നെടിയിരുപ്പ് സ്വരൂപം!

സ്വതന്ത്രമായ നാടുകളിൽ കൂടുതൽ പ്രതാപമുണ്ടായിരുന്നത് സാമൂതിരി ഭരിച്ചിരുന്ന നെടിയിരുപ്പിനാണ്. പത്രണ്ടാം നൂറ്റാണ്ടിലാണ് നെടിയിരുപ്പുകാർ പോർലാതിരിയെ തോൽപ്പിച്ച് കോഴിക്കോട് കീഴടക്കിയത്. അതോടുകൂടി ഇവർ തളിക്ഷേത്രത്തിന്റെ ട്രസ്റ്റി ആയിത്തീർന്നു. ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. ഒരു പ്രസിദ്ധ കച്ചവടകേന്ദ്രമായി കോഴിക്കോട് വളർന്നു. പന്തലായനി കൊല്ലത്തിന്റെ പ്രാധാന്യം മനസിലാക്കിയ സാമൂതിരി അവിടം പിടിച്ചെടുത്തതോടുകൂടി കോഴിക്കോട് ശക്തവും സമ്പന്നവുമായി മാറി. പിന്നീട് മാമാങ്കോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനവും സാമൂതിരിക്ക് ലഭിച്ചു.

Daily Current Affairs in Malayalam (Date Wise) – Click here to download!
  • കോലത്തു (കോല സ്വരൂപം) നാടിന്റെ പുരാതന ചരിത്ര നിർമ്മിതിയ്ക്ക് ചരിത്രകാരന്മാർ ആശ്രയിച്ച കൃതി – മൂഷികവംശം
  • മൂഷികവംശം രചിച്ചത്‌ എന്ന്‌? – 11-ാം ശതകത്തിന്റെ ആരംഭത്തിൽ
  • സംസ്കൃതത്തില്‍ കണ്ടുകിട്ടിയേടത്തോളംവച്ച്‌ ഏറ്റവും പുരാതനമായ രാജ്യചരിത്ര ഗ്രന്ഥം ഏത്‌? – മൂഷികവംശം
  • മൂഷികവംശത്തിന്റെ കർത്താവ് ആര്‌? – അതുലൻ
  • അതുലന്‍ മൂഷികവംശത്തില്‍പ്പെട്ട എത്ര രാജാക്കന്മാരുടെ ചരിത്രമാണ്‌ പറയുന്നത്‌? – 18
  • ശ്രീമൂലവാസം ക്ഷേത്രത്തെ കടൽ ക്ഷോഭത്തിൽ നിന്നും രക്ഷിച്ചത്‌ ആര്‌? – വിക്രമരാമൻ
  • കുലോത്തുംഗ ചോളനുമായുള്ള യുദ്ധത്തിൽ ചേരരാജാവിനെ സഹായിച്ചത്‌ ആര്? – വല്ലഭൻ രണ്ടാമൻ
  • മാരാഹിപട്ടണം സ്ഥാപിച്ചതാര്‌? – വല്ലഭൻ രണ്ടാമൻ
  • വല്ലഭനുശേഷം വന്ന രാജാവ്‌ ആര്‌? – ശ്രീകണ്ഠൻ
  • ശ്രീകണ്ഠൻ വേറെ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌? – രാജധര്‍മ്മൻ
  • രാജധര്‍മ്മന്റെ ആസ്ഥാന കവി ആരായിരുന്നു? – അതുലൻ
  • തെക്കൻ കോലത്തിരിമാരെന്ന്‌ വിളിക്കപ്പെടുന്നത്‌ ആര്‌? – വേണാട്ടു രാജാക്കന്മാർ
  • വടക്കൻ കോലത്തിരിമാരെന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെ? ചിറയ്ക്കൽ രാജാക്കന്മാരെ
  • കോലത്തിരിമാരെക്കുറിച്ച്‌ ആദ്യ പരാമർശം നടത്തിയത്‌ ആര്‌? – അല്‍ബറുനി
  • ഭാഗവതത്തിന്‌ കൃഷ്ണപദി എന്ന വ്യാഖ്യാനമെഴുതിയതാര്‌ – രാഘവാനന്ദൻ
  • അമോഘരാഘവം ചമ്പു രചിച്ചത്‌ എന്ന്‌ – 1299-ൽ

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • കൃഷ്ണഗാഥാ പുരസ്‌ക്കർത്താവ് എന്ന നിലയിൽ അനശ്വരനായിത്തീർന്ന കോലത്തിരി ആര്‌? – ഉടയവർമാൻ കോലത്തിരി
  • പോർച്ചുഗീസ് കേരളത്തിൽ വരുന്ന കാലത്ത്‌ കോലത്തിരി ആരുടെ സ്വാധീന ശക്തിയിൽ ആയിരുന്നു? – സാമൂതിരിയുടെ
  • സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം എവിടെയാണ്‌? – മലപ്പുറം ജില്ലയിലെ ഏറനാട്ടിൽ ഉള്ള നെടിയിരുപ്പ്‌
  • സാമൂതിരി (സാമൂരി) എന്ന പട്ടപ്പേർ ഉപയോഗിച്ചുകാണുന്ന ഏറ്റവും പഴയ രേഖ എത്‌? – ഇബന്‍ ബത്തൂത്തയുടെ യാത്രാവിവരണം

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here