Psc Study Material-സ്വാതി തിരുനാൾ!

0
343
Psc Study Material-സ്വാതി തിരുനാൾ!
Psc Study Material-സ്വാതി തിരുനാൾ!

Psc Study Material-സ്വാതി തിരുനാൾ!

സ്വാതി തിരുനാൾ രാമവർമ്മ (1813-1846 )

ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാന്റെയും റാണി ഗൗരി ലക്ഷ്മി ഭായിയുടെയും പുത്രനായി സ്വാതിതിരുനാൾ ജനിച്ചു. റാണി ഗൗരി ലക്ഷ്മി ഭായിയുടെ അകാല ചരമംമൂലം മാതൃവാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ചെറുപ്രായത്തിൽ തന്നെ മലയാളം, ഇംഗ്ലീഷ്, പേർഷ്യൻ, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വ്യാകരണം, ഗണിതം, സംഗീതം, ചിത്രകല, തത്ത്വചിന്ത, ചരിത്രം എന്നിവയിലും മഹാരാജാവ് പാണ്ഡിത്യം നേടി. കലാകാരനായ മഹാരാജാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1829-ൽ ഭരണാധികാരിയായി സ്ഥാനാരോഹണം ചെയ്ത സ്വാതിതിരുനാൾ ഭരണപരവും വിദ്യാഭ്യാസപരവുമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. ദക്ഷിണേന്ത്യയിലെ പ്രധാനസംഗീതജ്ഞരെല്ലാം സ്വാതിതിരുനാളിന്റെ സദസ്സിലെ സ്ഥിരം സന്ദർശകരായിരുന്നു. സംഗീതജ്ഞൻ എന്നതിലുപരി അദ്ദേഹത്തിന്റെ വിവിധ ഭാഷകളിലായി രചിച്ച നാന്നൂറില്പരം കൃതികളും ഇതിൽപ്പെടുന്നു. ഇതിൽ കീർത്തനങ്ങളും ശ്രീപത്മനാഭ ശതകം, ഭക്തിമഞ്ജരി, സ്യാനന്ദുരപുരവർണ്ണന പ്രബന്ധം എന്നീ കാവ്യങ്ങളും ഉൾപ്പെടുന്നു.

Daily Current Affairs in Malayalam (Date Wise) – Click here to download!
  • 1836ൽ തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് (Observatory) സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ് – സ്വാതിതിരുനാൾ
  • തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് – സ്വാതിതിരുനാൾ
  • തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ് – സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ സ്വാതിതിരുനാളിന്റെ സിംഹാസനാരോഹണം ഏത് വർഷത്തിൽ – എ.ഡി.1829
  • 165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ – സ്വാതി തിരുനാള്‍
  • സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ് – സ്വാതി തിരുനാൾ
  • സ്വാതിതിരുനാളിന്റെ കാലഘട്ടത്തില്‍ ഇംഗ്ലീഷ്‌ സ്കൂള്‍ ആരംഭിച്ചത്‌ – 1834 (1836ൽ ഇത് രാജാസ് ഫ്രീ സ്‌കൂളായി മാറി. 1866ൽ രാജാസ് ഫ്രീ സ്‌കൂളിനെ യൂണിവേഴ്‌സിറ്റി കോളേജാക്കി മാറ്റി)
  • കലാകാരൻമാരിൽ രാജാവും രാജാക്കന്മാരിൽ കലാകാരനും എന്നറിയപ്പെട്ടത് – സ്വാതി തിരുനാൾ
  • നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ശുചീന്ദ്രം കൈമുക്ക്‌ നിര്‍ത്തലാക്കിയ രാജാവ്‌ – സ്വാതി തിരുനാൾ
  • മലയാളഭാഷയുടെ ആധുനിക ലിപി നടപ്പാക്കിയ തിരുവിതാംകൂർ രാജാവ് – സ്വാതിതിരുനാൾ
  • തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയതാര് – സ്വാതി തിരുനാള്‍
  • സ്വാതിതിരുനാൾ അന്തരിച്ചത് ഏത് വർഷത്തിൽ – എ.ഡി.1846
  • തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യ കണക്കെടുപ്പ്‌ നടത്തിയ രാജാവ്‌ – സ്വാതി തിരുനാള്‍ (1836)
  • ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് – സ്വാതിതിരുനാൾ
  • മുന്‍സിഫ്‌ കോടതികള്‍ സ്ഥാപിച്ച്‌ നീതിന്യായ ഭരണം നടത്തിയ രാജാവ്‌ – സ്വാതി തിരുനാള്‍
  • തിരുവനന്തപുരത്ത് വാന നിരീക്ഷണശാല ആരംഭിച്ച രാജാവ് – സ്വാതിതിരുനാൾ
  • “ഗര്‍ഭശ്രീമാന്‍” എന്നറിയപ്പെട്ടിരുന്ന രാജാവ്‌ – സ്വാതിതിരുനാള്‍
  • കേരളം സർക്കാരിന്റെ സ്വാതി പുരസ്‌കാരം ആദ്യമായി ലഭിച്ചത് – ശൊമ്മാങ്കുടി ശ്രീനിവാസയ്യർ
  • ആരുടെ കാലഘട്ടമാണ്‌ തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്‌ – സ്വാതി തിരുനാള്‍
  • ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് – സ്വാതി തിരുനാൾ
  • സ്വാതിതിരുനാൾ മഹാരാജാവായ കാലഘട്ടം – 1829-1846സ്വാതിതിരുനാളിനെ സംഗീതത്തിലെ ആദ്യപാഠങ്ങൾ അഭ്യസിപ്പിച്ച ഗുരു ആര്? – കരമന സുബ്രഹ്മണ്യ ഭാഗവതർ
  • രാജാക്കന്മാരുടെ കൂട്ടത്തിലെ സംഗീതജ്ഞനും, സംഗീതജ്ഞരുടെ കൂട്ടത്തിലെ രാജാവും എന്നറിയപ്പെട്ടിരുന്ന ഒരു തിരുവിതാംകൂർ രാജാവ് ആര്? – സ്വാതിതിരുനാൾ
  • കേരളത്തിൽ സർവ്വസാധാരണമായിരുന്ന ഹരികഥയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാര്? – സ്വാതിതിരുനാൾ
  • സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന ഒരു പ്രമുഖ ആട്ടക്കഥാകൃത്ത് ആര്? – ഇരയിമ്മൻ തമ്പി
  • ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ ഓമനത്തിങ്കള്‍ കിടാവോ എന്നു തുടങ്ങുന്ന താരാട്ട്‌ ആരെ ഉറക്കാനാണ്‌ രചിച്ചത്‌ – സ്വാതി തിരുനാൾ
  • പതിനെട്ടോളം ഭാഷകൾ അനായാസേന കൈകാര്യം ചെയ്‌ത ഭരണാധികാരി – സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിന്റെ യഥാർത്ഥ പേര് – രാമവർമ്മ
  • നായര്‍ ബ്രിഗേഡ്‌ രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌ – സ്വാതി തിരുനാൾ
  • തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി – സ്വാതി തിരുനാൾ
  • ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്‍ണന പ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്‌ – സ്വാതി തിരുനാൾ
  • പുത്തന്‍ മാളിക (കുതിരമാളിക) പണികഴിപ്പിച്ച രാജാവ്‌ – സ്വാതി തിരുനാൾ
  • തഹസില്‍ദാരെക്കാള്‍ ശമ്പളം കൊട്ടാരത്തിലെ ഗായകര്‍ക്ക്‌ നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌ – സ്വാതി തിരുനാൾ
  • കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന മേരുസ്വാമി ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ്‌ അലങ്കരിച്ചിരുന്നത്‌ – സ്വാതി തിരുനാൾ
  • ഷഡ്കാല ഗോവിന്ദമാരാര്‍ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ്‌ അലങ്കരിച്ചിരുന്നത്‌ – സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിന്റെ സദസ്സിലെ ആസ്ഥാന സംഗീത വിദ്വാൻമാർ – തഞ്ചാവൂര്‍ നാല്‍വര്‍

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യരായ വടിവേലു, പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദന്‍ എന്ന തഞ്ചാവൂര്‍ നാല്‍വര്‍ സഹോദരന്മാര്‍ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ്‌ അലങ്കരിച്ചിരുന്നത്‌ – സ്വാതി തിരുനാൾ
  • തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ്‌, വാനനിരീക്ഷണകേന്ദ്രം എന്നിവ പണികഴിപ്പിച്ചത്‌ ഏത്‌ രാജാവിന്റെകാലത്താണ്‌ – സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിന്റെ സമയത്തെ ബ്രിട്ടീഷ് റസിഡന്റ് – വില്യം കല്ലൻ
  • സ്വാതി തിരുനാളിന്റെ കാലത്ത് വളർന്നുവന്ന നൃത്തരൂപം – മോഹിനിയാട്ടം
  • മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത് – സ്വാതി തിരുനാൾ
  • മോഹിനിയാട്ടത്തിന്റെ വേഷവിധാനം ഇന്നുകാണുന്ന രീതിയില്‍ പരിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌ – സ്വാതി തിരുനാൾ
  • തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷി മരാമത്തുവകുപ്പ്‌ സ്ഥാപിച്ച രാജാവ്‌ – സ്വാതി തിരുനാൾ

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here