CTET Exam 2022: രജിസ്‌ട്രേഷൻ നവംബർ 24 വരെ! പരീക്ഷ വിശദാംശങ്ങൾ പരിശോധിക്കൂ!

0
332
CTET Exam 2022: രജിസ്‌ട്രേഷൻ നവംബർ 24 വരെ! പരീക്ഷ വിശദാംശങ്ങൾ പരിശോധിക്കൂ!
CTET Exam 2022: രജിസ്‌ട്രേഷൻ നവംബർ 24 വരെ! പരീക്ഷ വിശദാംശങ്ങൾ പരിശോധിക്കൂ!

CTET Exam 2022: രജിസ്‌ട്രേഷൻ നവംബർ 24 വരെ! പരീക്ഷ വിശദാംശങ്ങൾ പരിശോധിക്കൂ:സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) 2022 ഡിസംബർ 2022 സെഷനിലേക്കുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) നവംബർ 24 നു അവസാനിപ്പിക്കും. CTET പരീക്ഷ ഡിസംബർ 2022 മുതൽ ജനുവരി 2023 വരെ ആണ് നടക്കാൻ പോകുന്നത്. CTET 2022 ഔദോഗിക വെബ്‌സൈറ്റിൽ  അറിയിപ്പ് വനത്തിനു ശേഷം ,വെബ്‌സൈറ്റായ ctet.nic.in-ൽ  ഉദ്യോഗാർഥികൾക്കു രജിസ്റ്റർ ചെയ്യുന്നതിനായി അവസരം ഉണ്ടായിരുന്നു.

CTET പരീക്ഷ 2022

CTET പരീക്ഷ 2 പേപ്പറുകളിൽ ആയിട്ടാണ് നടത്തപ്പെടുന്നത്- പേപ്പർ I & പേപ്പർ II. ഒന്നാം പേപ്പറിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്ക് അധ്യാപകനാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷയും രണ്ടാം പേപ്പർ ആറാം ക്ലാസ് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് അധ്യാപകനാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കു൦ ഉള്ളതായിരിക്കും. രണ്ട് തലങ്ങളിലേക്കും അധ്യാപകനാകാൻ ആഗ്രഹിക്കുന്ന ഒരു ഉദ്യോഗാർത്ഥി രണ്ട് പേപ്പറുകളിലും (പേപ്പർ I, പേപ്പർ II) പങ്കെടുക്കേണ്ടതുണ്ട്.

CTET പരീക്ഷാ പാറ്റേൺ അനുസരിച്ച്, ഓരോ പേപ്പറും 150 മാർക്കിന് 150 MCQ-കൾ ഉൾക്കൊള്ളുന്നു. അനുവദിച്ചിരിക്കുന്ന സമയ പരിധി രണ്ടര മണിക്കൂറാണ്.

പ്രധാന പാഠഭാഗങ്ങൾ:

  • 2 ഭാഷകളിൽ ആയിട്ടാണ് പരീക്ഷ നടത്ത പെടുന്നത്- ഇംഗ്ലീഷ് & ഹിന്ദി.
  • ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് പെഡഗോഗി വിഷയം പ്രധാനമായും അദ്ധ്യാപനത്തിന്റെ വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഗണിതവും പാരിസ്ഥിതിക പഠനവും വിഷയം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്നപരിഹാര കഴിവുകൾ, ആശയങ്ങളുമായുള്ള പരിചയം, വിഷയങ്ങളുടെ പെഡഗോഗിക്കൽ ധാരണയിലും പ്രയോഗത്തിലും ആണ്.
  • CTET പേപ്പർ 1 & 2: ഭാഷ I പ്രബോധന മാധ്യമവുമായി ബന്ധപ്പെട്ട പ്രാവീണ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • CTET പേപ്പർ 1 & 2: ഭാഷ 2 പ്രധാനം ആയും ആശയ വിനിമയ കഴിവുകൾ, ഭാഷ പ്രാവീണ്യം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അപേക്ഷിക്കേണ്ട രീതി:

  • CTET ഔദ്യോഗിക വെബ്‌സൈറ്റിൽ സന്ദർശിക്കുക.
  • അവിടെ തന്നിരിക്കുന്ന രെജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • നിങ്ങളുടെ ആവശ്യമായ ലോഗിൻ വിവരങ്ങളും രെജിസ്ട്രേഷൻ നമ്പറും നൽകി ലോഗിൻ ചെയുക.
  • ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്‌തു അപേക്ഷ ഫീസ് അടക്കുക.

അവസാന തീയതി:

CTET പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുന്നതിനായുള്ള അവസാന തീയതി നവംബർ 24, 2022 ആണ്.

ഡിസംബറിൽ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) രീതിയിലാണ് പരീക്ഷ നടക്കുക. രാജ്യത്തുടനീളമുള്ള 20 വ്യത്യസ്ത ഭാഷകളിൽ CTET പരീക്ഷ നടത്തുന്നതായിരിക്കും. 2021-ൽ, ആദ്യത്തെ ഓൺലൈൻ CTET പരീക്ഷയിൽ നിരവധി ഉദ്യോഗാർത്ഥികൾക്കു നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ പരീക്ഷക്ക്‌ ഇടയിൽ നേരിടുകയും തുടർന്ന്  പരീക്ഷകൾ റദ്ദാക്കുകയും ചെയ്തു.

KFRI റിക്രൂട്ട്മെന്റ് 2022: 19,000 രൂപ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!

ഭാഷയും കോഡും:

ഭാഷ കോഡ് ഭാഷ
01 English
02 Hindi
03 Assamese
04 Bengali
05 Garo
06 Gujarati
07 Kannada
08 Khasi
09 Malayalam
10 Manipuri
11 Marathi
12 Mizo
13 Nepali
14 Odia
15 Punjabi
16 Sanskrit
17 Tamil
18 Telugu
19 Tibetan
20 Urdu

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നിയന്ത്രിക്കുന്ന ഒരു ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണ് CTET. രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. ഒന്നാം പേപ്പർ 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് വേണ്ടിയും, രണ്ടാം പേപ്പർ 6 മുതൽ 9 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് വേണ്ടിയും ആണ്. CTET പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തപ്പെടുന്നു.

CTET REGISTRATION LINK

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here