KSWDC നിയമനം 2022 -പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ്! അവസാന തീയതി നാളെ!

0
218
KSWDC നിയമനം 2022 - പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ്! അവസാന തീയതി നാളെ!
KSWDC നിയമനം 2022 - പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ്! അവസാന തീയതി നാളെ!

KSWDC നിയമനം 2022 -പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ്! അവസാന തീയതി നാളെ:സംസ്ഥാനത്തെ സ്ത്രീകൾക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ വിഭാഗങ്ങളിൽപ്പെട്ടവരുടെ സാമ്പത്തികവും സാമൂഹികവുമായ അവസരങ്ങൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1988 ഫെബ്രുവരി 22-ന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) രൂപീകരിച്ചു.

KSWDC റിക്രൂട്ട്മെന്റ് ഭാഗം ആയി കോൾ സപ്പോർട്ട് ഏജൻറ്ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി നാളെ അവസാനിക്കും. 23112022 തീയതി വൈകുന്നേരം 5 മണിക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി അവസാനിക്കുന്നത്. വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നു൦ മാത്രമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.  ഈ പ്രസ്ഥാനത്തിൻെറ പ്രധാന ലക്ഷ്യം സ്ത്രീകളുടെ ഉന്നമനം ആണ്. ടെക്നോപാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ത്രീകൾക്കായുള്ള 24×7 ഹെൽപ്പ്ലൈൻ സേവനത്തിൽ  ആണ് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ഫിൽ ചെയ്തു ഇന്ന് തന്നെ അപേക്ഷിക്കുക

ബിരുദ൦ അല്ലെങ്കിൽ പിജി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ അർഹത ഉള്ളത്. ഇന്റേണുകളുടെ പാനൽ 2 വർഷത്തേക്ക് തയ്യാറാക്കണം. 25 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. ടി തസ്തികയ്ക്കായി പ്രതിമാസം 10000 രൂപയാണ് ശമ്പളം നൽകുവാൻ  നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 3 ഷിഫ്റ്റ്സമ്പ്രദായത്തിൽ ആയിരിക്കും പരിശീലനംനൽകുന്നത്. ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനം ആക്കിയാണ് ഷിഫ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.

CTET Exam 2022: രജിസ്‌ട്രേഷൻ നവംബർ 24 വരെ! പരീക്ഷ വിശദാംശങ്ങൾ പരിശോധിക്കൂ!

താത്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ൦ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക. നോട്ടിഫിക്കേഷനൊപ്പം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ പ്രസ്തുതവിലാസത്തിൽ അയക്കുക.  നിശ്ചിത ഫോർമാറ്റിൽ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതായിരിക്കില്ല. KSWDC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തോ അപേക്ഷ ഫോം  ഡൗൺലോഡ് ചെയ്തുപ്രിന്റ്എടുക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം ഹെഡ് (എച്ച്ആർ & അഡ്മിൻ.), ദി കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്’, കോർപ്പറേറ്റ് ഓഫീസ്, ഒന്നാം നില, ട്രാൻസ്‌പോർട്ട് ഭവൻ ബിൽഡിംഗ്, ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര പി ഒ, തിരുവനന്തപുരം 695023.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here