CUSAT (Cochin) റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം! 42,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
178
CUSAT റിക്രൂട്ട്മെന്റ് 2023

CUSAT (Cochin) റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം! 42,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം: കൊച്ചിൻ സയൻസ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാറിൽ) നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള അവസാന തീയതി നാളെ 29.01.2023 അവസാനിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എം.എസ്.സി. ഫോറൻസിക് സയൻസ് ഉണ്ടായിരിക്കണം. യുജിസി-നെറ്റ് പാസായിരിക്കണം. ഫോറൻസിക്  അദ്ധ്യാപനം / ഗവേഷണം / ലബോറട്ടറി ശാസ്ത്രത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.  ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിചയമുള്ള പിഎച്ച്.ഡി ഉള്ളത് അഭിലഷണീയമായ യോഗ്യതകൾ ആണ്.

Ph.D ഉള്ളവർ പ്രതിമാസം 42,000/- രൂപയും ബാക്കിയുള്ള കരാർ അധ്യാപകർ പ്രതിമാസം 40,000/- രൂപയും ആണ് പ്രസ്തുത തസ്തികയുടെ  പ്രതിമാസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. നിയമനത്തിന്റെ പ്രാരംഭ കാലയളവ് ഒരു വർഷത്തേക്കാണ്, അത് 2 വർഷം വരെ നീട്ടാം. മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള നിയമനങ്ങൾക്ക് സംവരണ ചട്ടങ്ങൾ ബാധകമാണ്.

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 – 75400 വരെ ശമ്പളം! 75+ ഒഴിവുകൾ!!

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CUSAT വെബ്‌സൈറ്റ് സന്ദർശിക്കുക. കരിയർ ഭാഗത്തെ റിക്രൂട്ട്മെന്റ് ക്ലിക്ക് ചെയ്യുക.തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. യോഗ്യത, ജനനത്തീയതി, റിസർവേഷൻ തുടങ്ങിയ അപേക്ഷയിലെ എല്ലാ ക്ലെയിമുകളുടെയും തെളിവായി ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോ ഡാറ്റ എന്നിവ സഹിതം അപേക്ഷയുടെ ഹാർഡ് കോപ്പി ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – 30.01.2023. രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി, കൊച്ചി – 682 022 എന്ന വിലാസത്തിലാണ് അപേക്ഷയുടെ ഹാർഡ്‌കോപ്പി ലഭിക്കേണ്ടത്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 770/- രൂപയും, എസ്‌സി / എസ്ടി വിഭാഗക്കാർക്ക് 155/- രൂപയും ആയിരിക്കും അപേക്ഷ ഫീസ് ഉണ്ടായിരിക്കുക. ഓൺലൈൻ പേയ്‌മെന്റ് (നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മിക്കവാറും എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി) ആയിരിക്കും ഫീസ് അടക്കേണ്ടത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here