കേരള വാട്ടർ അതോറിറ്റി നിയമനം 2023 – കുറഞ്ഞ യോഗ്യത SSLC! വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!!

0
536
കേരള വാട്ടർ അതോറിറ്റി നിയമനം 2023
കേരള വാട്ടർ അതോറിറ്റി നിയമനം 2023

കേരള വാട്ടർ അതോറിറ്റി നിയമനം 2023 – കുറഞ്ഞ യോഗ്യത SSLC! വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം:ഇന്ത്യയിലെ കേരളത്തിലെ ജലവിതരണത്തിന്റെയും മലിനജല ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും വികസനത്തിനും നിയന്ത്രണത്തിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ അതോറിറ്റിയാണ് കേരള വാട്ടർ അതോറിറ്റി. KWA ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ & ലാബ് അറ്റൻഡന്റ് എന്നീ തസ്തികയ്ക്കായി അഭിമുഖം നടക്കുന്നു.

ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ എന്നീ തസ്തികയുടെ അഭിമുഖം നടക്കുന്നത് 04/01/2023 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. ലാബ് അറ്റൻഡന്റ് തസ്തികയുടെ അഭിമുഖം നടക്കുന്നത് 05/01/2023 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. ആകെ 5 ഒഴിവുകളാണ് ഉള്ളത്.

കെമിസ്ട്രി / അനലിറ്റിക്കൽ കെമിസ്ട്രി ഒരു വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ക്വാളിറ്റി മാനേജർ തസ്തികയ്ക്ക് അഭിമുഖത്തിന് പങ്കെടുക്കാൻ അർഹത ഉണ്ട്. സയൻസ് ഗ്രൂപ്പിൽ 10 +2, വാട്ടർ ക്വാളിറ്റി ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് ലാബ് അറ്റൻഡന്റ് തസ്തികയ്ക്ക് മുൻഗണന നൽകാം. കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി ഒരു വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് Technical Manager തസ്തികയ്ക്ക് അഭിമുഖത്തിന് പങ്കെടുക്കാൻ അർഹത ഉണ്ട്.

SSC CHSL വിജ്ഞാപനം 2022-23 – 4500 ഒഴിവുകൾ! മികച്ച ശമ്പളത്തിൽ ജോലി നേടാം!

20,000 രൂപ വരെ ആണ് ക്വാളിറ്റി മാനേജർ തസ്തികയ്ക്ക് ശമ്പളം ലഭിക്കുന്നത്. 14130 രൂപ വരെ ആണ് ലാബ് അറ്റൻഡന്റ് തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നത്. 18000 രൂപ വരെ ആണ് ടെക്നിക്കൽ മാനേജർ തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നത്.

ക്വാളിറ്റി മാനേജർ, ലാബ് അറ്റൻഡന്റ് തസ്തികയ്ക്കായി അഭിമുഖം നടക്കുന്നത് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, വെള്ളയമ്പലം, തിരുവനന്തപുരം വെച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആണ് .ടെക്നിക്കൽ മാനേജർ, ക്വാളിറ്റി മാനേജർ ഗുണനിലവാര നിയന്ത്രണ ജില്ലാ ലാബ്, ജലഭവൻ, കൊല്ലത്ത് വെച്ചാണ് അഭിമുഖം നടക്കുന്നത്.05/01/2023 തീയതി രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആണ് അഭിമുഖം നടക്കുന്നത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here