Malabar Cements Limited റിക്രൂട്ട്മെന്റ് 2022 – 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം! സുവർണ്ണാവസരം വിനിയോഗിക്കു!

0
497

Malabar Cements Limited റിക്രൂട്ട്മെന്റ് 2022 – 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം! സുവർണ്ണാവസരം വിനിയോഗിക്കു:മലബാർ സിമന്റ്സ് ലിമിറ്റഡ് ഒരു ഇന്ത്യൻ സിമന്റ് കമ്പനിയാണ്. ഏറ്റവും വലിയ പൊതുമേഖലാ സിമന്റ് ഉൽപ്പാദന സ്ഥാപനങ്ങളിലൊന്നാണിത്. ഇത് പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും സംസ്ഥാനത്തെ ഏക പ്രധാന സംയോജിത സിമന്റ് പ്ലാന്റുമാണ്. പ്രസ്തുത സ്ഥാപനത്തിലെ മാർക്കറ്റിംഗിൽ ഫീൽഡ് ഓഫീസർമാർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 28.12.2022ൽ  അവസാനിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കുക.

ബിരുദം യോഗ്യത ഉള്ളവർക്ക്  പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണ൦.45 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. 2 വർഷത്തേക്കാണ് നിയമനം നടക്കുന്നത്. ഏകീകൃത ശമ്പളത്തിന് പുറമെ കമ്പനി നിശ്ചയിച്ചിട്ടുള്ള  പെട്രോൾ ചെലവുകൾക്കും  ദൈനംദിന അലവൻസുകൾക്കും അവർക്കു അർഹത  ഉണ്ടാകുന്നതാണ്.

ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത അപേക്ഷകൾ കൃത്യമായി പൂരിപ്പിച്ച സമർപ്പിക്കണം. അപേക്ഷയുടേയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നിയമനം നടക്കും.

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – അഭിമുഖത്തിലൂടെ ജോലി നേടാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.അവിടെ നിന്ന്  അപേക്ഷ ഫോം ഡൗൺലോഡ് ചെയ്‌തു അപേക്ഷകൾ സമർപ്പിക്കണം.കാരിയേഴ്സ് എന്ന വിഭാഗത്തിൽ പോകുക.പ്രസ്‌തുത തസ്തികയ്ക്ക് നേരെ ഉള്ള അപ്ലിക്കേഷൻ ഫോം എന്നതിൽ ക്ലിക്ക് ചെയുക. ലഭ്യമാക്കിയിരിക്കുന്ന അപേക്ഷ ഫോമിൽ ആവശ്യമായ എല്ലാ വിവരങ്ങളും നൽകി സമർപ്പിക്കുക.

പ്രായം, വിദ്യാഭ്യാസ യോഗ്യത കൂടാതെ പ്രവർത്തി പരിചയം തുടങ്ങിയവയുടെ രേഖകൾ ഹാജർ ആകണം. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അപേക്ഷകൾ നിരസിക്കാൻ ഇടയാക്കും.

ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വികരിക്കുന്നതായിരിക്കില്ല.മാനേജിംഗ് ഡയറക്ടർ, മലബാർ സിമന്റ്‌സ് ലിമിറ്റഡ്, വാളയാർ പോസ്റ്റ്, പാലക്കാട്, കേരളം – 678624. എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി  ഡിസംബർ 28, 2022 ആണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here