Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – അഭിമുഖത്തിലൂടെ ജോലി നേടാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

0
482
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – അഭിമുഖത്തിലൂടെ ജോലി നേടാം! കൂടുതൽ വിവരങ്ങൾ ഇവിടെ!
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – അഭിമുഖത്തിലൂടെ ജോലി നേടാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022 – അഭിമുഖത്തിലൂടെ ജോലി നേടാം! കൂടുതൽ വിവരങ്ങൾ ഇവിടെ: മിൽമയിൽ മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആവശ്യമായ യോഗ്യതകൾ ഉളവർക്കാണ് അവസരം.നാളെ 28.12.2022 മുതൽ 30.12.2022 വരെയാണ് അഭിമുഖം നടക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചയിച്ചിരിക്കുന്ന സമയത്തിലും സ്ഥലത്തും വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

6 ഒഴിവുകളാണ് മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയിലേക്ക് റിപോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ. എം. കോം, എം ബി എ യോഗ്യതകൾ ഉള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് നടക്കുന്നഅഭിമുഖത്തിൽ പങ്കെടുക്കാം. 40 വയസ്സ് വരെ ഉള്ളവർക്ക്‌ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. KCS റൂൾ 183 (യഥാക്രമം 05 വർഷം & 03 വർഷം) അനുസരിച്ച് SC / ST, OBC & Ex-Servicemen എന്നിവയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും. മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയുടെ ശമ്പളം പ്രതിമാസം 13000/- രൂപയാണ്.

കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളത്തിൽ ബിരുദധാരികൾക്ക് ജോലി നേടാം! ഇപ്പോൾ തന്നെ അപേക്ഷിക്കു!

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത തീയതിയിൽ അഭിമുഖത്തിൽ പങ്കെടുക്കണം. കൂടാതെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. കോവിഡ് – 19 പ്രോട്ടോക്കോളുകൾ പാലിച്ചാണ് അഭിമുഖം നടത്തുക.കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. 1 വർഷത്തേക്കാണ് നിയമനം നടക്കുന്നത്.

ഡിസംബർ 28, 29, 30.122022 – ന് 10.30 AM മുതൽ 12.30 PM വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. പ്രസ്‌തുത സമയത്തിനു മുൻപ് ഉദ്യോഗാർഥികൾ റിപ്പോർട്ട് ചെയേണ്ടതാണ്.കൃത്യ സമയത്ത്‌ എത്തിച്ചേരാത്തവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ ഒറിജിനൽ രേഖകളും അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here