PSC Study Materials – മാപ്പിള ലഹള!

0
335
PSC Study Materials - മാപ്പിള ലഹള!

PSC Study Materials – മാപ്പിള ലഹള: മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്. 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു. പൂക്കോട്ടൂർ എന്ന സ്ഥലത്തെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദിനെ ഒരു മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ പോലീസ് വന്നതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കലാപം ചുരുങ്ങിയ സമയത്തിനുള്ളതിൽ കത്തിപ്പടർന്നു.

ജില്ലാ മജിസ്‌ട്രേറ്റായ തോമസ് കലാപത്തെ അമർച്ച ചെയ്യുന്നതിന് സൈന്യത്തിന്റെ സഹായം തേടി. കോമൂസ് എന്ന യുദ്ധകപ്പൽ കോഴിക്കോട് തുറമുഖത്തെത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തി. യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെടുമ്പോൾ കലാപകാരികളുടെ ആത്മവീര്യം തകരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

  • 1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി ഏത് കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു – മാപ്പിള കലാപങ്ങൾ
  • തുടർച്ചയായ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ – ലോഗൻ കമ്മീഷൻ
  • മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ – വില്യം ലോഗൻ
  • മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത് – വില്യം ലോഗൻ

BOM റിക്രൂട്ട്മെന്റ് 2023 – 225 ഒഴിവുകൾ! പരീക്ഷ പാറ്റേൺ & സിലബസ് ഇതാ!

  • മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കളക്ടർ – എച്ച്.വി.കൊനോലി (1855)
  • മാപ്പിള ലഹളകളുടെ തുടർച്ചയായി 1921-ൽ നടന്ന കലാപം – മലബാർ കലാപം
  • മലബാർ കലാപം നടന്ന വർഷം – 1921
  • മലബാറിൽ ഏത് പ്രസ്ഥാനം ശക്തിപ്പെട്ടതോടെ ബ്രിട്ടീഷുകാർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായി – ഖിലാഫത്ത് പ്രസ്ഥാനം
  • മലബാറിലെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് – മലബാറിലെ കർഷകരായ മാപ്പിളമാർ
  • മലബാർ ലഹളയുടെ കേന്ദ്രം – തിരൂരങ്ങാടി
  • മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ – വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുമരൻപുത്തൂർ സീതികോയതങ്ങൾ, അലി മുസലിയാർ
  • മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര് – അലി മുസലിയാർ
  • മലബാറിലെ പോരാട്ടങ്ങൾ നടന്നത് – ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ
  • 1921-ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം – പൂക്കോട്ടൂർ യുദ്ധം
  • പൂക്കോട്ടൂർ യുദ്ധത്തിനു കാരണം – പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായ വടക്കേ വീട്ടിൽ മുഹമ്മദിനെ മോഷണ കുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത്
  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി – ഹിച്ച്കോക്ക്
  • ഹിച്ച്കോക്കിന്റെ സ്മരണയ്ക്കായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച സ്മാരകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയത് – കമ്പളത്ത് ഗോവിന്ദൻ നായർ

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here