PSC Study Materials-യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്

0
406

PSC Study Materials-യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്

ഇന്ത്യൻ  ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയുടെ 12 ഷെഡ്യൂളുകളുടെ ഭാഗമാണ്.യൂണിയനും സംസ്ഥാനവും തമ്മിലുള്ള അധികാര വിഭജനം ഏഴാം ഷെഡ്യൂളിൽ സൂചിപ്പിച്ചിരിക്കുന്ന മൂന്ന് തരം പട്ടികയിലൂടെ അറിയിക്കുന്നു:

യൂണിയൻ ലിസ്റ്റ്

സംസ്ഥാന ലിസ്റ്റ്

കൺകറന്റ് ലിസ്റ്റ്

ലിസ്റ്റുകൾ

  • ഭരണഘടനയുടെ 7-ാം പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • അനുചേരദം. 246 ലാണ് ലിസ്റ്റുകളെക്കുറിച്ച പ്രതിപാ ദിക്കുന്നത്
  • യൂണിയൻ ലിസ്റ്റ് (List – 1) സ്റ്റേറ്റ് ലിസ്റ്റ് (List -II) കൺകറന്റ് ലിസ്റ്റ് (List-III) എന്നിങ്ങനെ മൂന്നുതരം ലിസ്റ്റുകളാണുള്ളത്
  • യൂണിയൻ ലിസ്റ്റിൽ ഇപ്പോൾ 100 വിഷയങ്ങളാണുള്ളത്. (തുടക്കത്തിൽ 97).
  • സ്റ്റേറ്റ് ലിസ്റ്റിൽ ഇപ്പോൾ 61 വിഷയങ്ങളാണു ള്ളത് (തുടക്കത്തിൽ 66)
  • കൺകറന്റ ലിസ്റ്റിൽ ഇപ്പോൾ 52 വിഷയങ്ങ ളാണുള്ളത്. (തുടക്കത്തിൽ 47)
  • യൂണിയൻ ലിസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിൽ നിയമം നിർമ്മിക്കാൻ പാർലമെന്റിനാണ് അധികാരം, സ്റ്റേറ്റ് ലിസ്റ്റിൽ നിയമം നിർമ്മിക്കാൻ സംസ്ഥാ നങ്ങൾക്കും കൺകറന്റ ലിസ്റ്റിൽ നിയമം നിർമ്മി ക്കാൻ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരം നൽകിയിരിക്കുന്നു.
  • മൂന്ന് ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിനാ ണ്. പാർലമെന്റിന്റെ ഈ അധികാരത്തെയാ ണ് അവശി ഷ്ടാധികാരം (Residuary Powers) എന്നു പറയുന്നത്.
  • 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറന്റ ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി. അവയാണ് .
  1.       വിദ്യാഭ്യാസം
  2.       വനം
  3.       അളവുതൂക്കം
  4.       നീതിന്യായ ഭരണം
  5.       വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം

Daily Current Affairs in Malayalam (Date Wise) – Click here to download!

ലിസ്റ്റുകളും  പ്രധാന വിഷയങ്ങളും

യൂണിയൻ ലിസ്റ്റ്

  • പ്രതിരോധം
  • വിദേശകാര്യം
  • റയിൽവേ
  • തപാൽ, ടെലിഫോൺ
  • പോസ്റ്റാഫീസ് സേവിങ് ബാങ്ക്
  • ലോട്ടറി
  • സെൻസസ്
  • കസ്റ്റംസ് തിരുവ
  • കോർപ്പറേഷൻ നികുതി (Corporate Tax)
  • വരുമാന നികുതി

സ്റ്റേറ്റ് ലിസ്റ്റ്

  • ക്രമസമാധാനം
  • പോലീസ്
  • ജയിൽ
  • തദ്ദേശഭരണം
  • പൊതുജനാരോഗ്യം
  • ഗതാഗതം
  • കൃഷി
  • പന്തയം
  • കാർഷികാദായ നികുതി
  • ഭൂനികുതി
  • കെട്ടിട നികുതി
  • ഫിഷറീസ്

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

കൺകറന്റ ലിസ്റ്റ്

  • വിദ്യാഭ്യാസം
  • ഇലക്സ്ടിസിറ്റി
  • വന്യജീവികളുടെയും പക്ഷികളുടെയും  സംരക്ഷണം
  • ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂ(തണവും
  • വിലനിയന്ത്രണം
  • നീതിന്യായ ഭരണം (സുപ്രീംകോടതിയും ഹൈക്കോടതികളും ഒഴികെ)
  • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം
  • വിവാഹവും വിവാഹമോചനവും
  • ക്രിമിനൽ നിയമങ്ങൾ

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here