PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ വരവ് !

0
256

PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ വരവ് :ആദ്യമായി കടൽ മാർഗം കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയ യൂറോപ്യന്മാർ പോർച്ചുഗീസുകാർ ആണ്.യൂറോപ്പിൽ നിന്ന് ആദ്യമായി കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യുറോപ്യൻ വാസ്‌കോഡ ഗാമായാണ്.1498 മെയ് 20 ന് കോഴിക്കോട് കാപ്പാട് എന്ന സ്ഥലത്ത്‌ കപ്പൽ ഇറങ്ങി.പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നിന്നും ആണ് അദ്ദേഹം യാത്ര ആരംഭിച്ചത്.

അന്നത്തെ പോർച്ചുഗൽ രാജാവായ മാനുവൽ ഒന്നാമന്റെ പ്രോത്സാഹനത്തോടെയാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. യൂറോപ്യന്മാരുടെ ആഗമത്തിന് മുൻപ്പ് കേരളത്തിൽ അറബികളായിരുന്നു കച്ചവടം ചെയ്തിരുന്നത്.സെന്റ് ഗബ്രിയേൽ , റാഫേൽ ,ബെറിയോ എന്നീ മൂന്ന് കപ്പൽ വ്യൂഹത്തിലൂടെയാണ് കേരളത്തിലേക്ക് കടന്ന് വരുന്നത്.

ആദ്യ വരവിന് ശേഷം 1499ൽ മടങ്ങി പോയ ഗാമ 1502 വീണ്ടും തിരിച്ചെത്തി.വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികനാണ് പെഡ്രോ അൽവാരിസ്  കബ്രാൾ.നില ജലനയം നടപ്പിലാക്കിയ നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി യാണ്  ഫ്രാൻസിസ് കോ അൽമേഡ.ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്നും മോചിപ്പിച്ചത് 1961ലാണ്.

1595 ലാണ് ഡച്ചക്കാർ ഇന്ത്യയിൽ വന്നത്.മസൂലിപട്ടണത്തിലാണ് ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഫാക്ടറി സ്ഥാപിച്ചത്.ഡച്ചുകാർ പോർച്ചുഗീസുകാരെ തോൽപിച്ചാണ് കൊല്ലം  കിഴടക്കിയത്.1663ൽ കൊച്ചിയിൽ നിന്നും പോർച്ചുഗീസുക്കാരെ തുരത്തി.ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് ഡച്ചുകാരാണ്.ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തി.ഡച്ച് കൊട്ടാരം സ്ഥിതി ചെയ്യുന്നത് മട്ടാഞ്ചേരിയിലാണ്.

RCC (Tvm) നിയമനം 2023 – 60000 രൂപ ശമ്പളത്തിൽ ജോലി! വാക്ക് ഇൻ-ഇന്റർവ്യൂ മാത്രം!

ഡച്ചുക്കാർക്ക് ശേഷം കേരളത്തിൽ ആധിപത്യം സ്ഥാപിച്ച വിദേശികളാണ് ബ്രിട്ടീഷുകാർ.കേരളത്തിൽ ആദ്യം വന്ന ഇംഗ്ലീഷുകാരൻ ആണ് മാസ്റ്റർ റാൽഫ് ഫിച്ച്. വ്യപാരാർത്ഥം കേരളത്തിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ആണ് കിലിങ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1600 ഡിസംബർ 31 നാണ് രൂപം കൊണ്ടത്.ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയത് റോയൽ ചാർട്ടർ ആണ്.

ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ചത് സൂററ്റിലാണ്. കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ചത് അഞ്ചുതെങ്ങിലാണ്. ഇന്ത്യയിൽ പ്ലാസി യുദ്ധത്തിന് ശേഷമാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യയിൽ ആദ്യമായി ഫ്രഞ്ചുകാർ വ്യാപാരം ആരംഭിച്ചത് സൂററ്റിലാണ്. മാഹി, കാരയ്‌ക്കൽ, യാനം,ചന്ദ്രനഗർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു  ഫ്രഞ്ചുകാരുടെ കോളനികൾ ഉണ്ടായിരുന്നത്. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ പതനത്തിന് കാരണം വാണ്ടിവാഷ് യുദ്ധം ആണ്. 1760 ലാണ് വാണ്ടിവാഷ് യുദ്ധം ഉണ്ടായത്.വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപനാണ് കൗണ്ട് ഡി ലാലി.

പോണ്ടിച്ചേരിയാണ് ഫ്രഞ്ചുകാരുടെ ആസ്ഥാനം.ഇന്ത്യയിൽ അവസാനമായി എത്തിയ യുറോപ്യൻ ശക്തി ഫ്രഞ്ചുകാരാണ്.അവസാനം പോയ ശക്തികൾ പോർച്ചുഗീസുകാരാണ്.

PSC University Assistant Study Material 2023 arrival of europeans

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here