PSC Study Material- നിവർത്തന പ്രക്ഷോഭം!

0
302
PSC Study Material- നിവർത്തന പ്രക്ഷോഭം!
PSC Study Material- നിവർത്തന പ്രക്ഷോഭം!

തിരുവിതാംകൂറിൽ  നിയമസഭയിലും സർക്കാർ  നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാൻ  ഈഴവാ- ക്രിസ്ത്യൻ – മുസ്ലിം സമുദായങ്ങൾ  സംഘടിച്ച് നടത്തിയ സമരമാണ് നിവർത്തന പ്രക്ഷോഭം. ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് പ്രശസ്ത പണ്ഡിതന്  ഐ.സി.ചാക്കോയായിരുന്നു. ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയ സമുദായക്കാർക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും സ്ഥാനം ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഇതിനായി 1932 ഡിസംബര് 17ന് ഓൾ  ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ  കോൺഫറന്സ് (സംയുക്ത രാഷ്ട്രീയ സമിതി) എന്നൊരു സംഘടന രൂപവത്കരിച്ചു. എൻ .വി.ജോസഫും, ടി.എം.വർഗീസും, സി.കേശവനും, പി.കെ.കുഞ്ഞും മുന്നിരയിൽ  പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

തിരുവിതാംകൂർ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സമരത്തിനൊടുവിൽ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. തുടർന്ന് ഉദ്യോഗനിയമന പ്രശ്നം വിശദമായി പരിശോധിക്കുന്നതിന് ഗവണ്മെന്റ് തിരുവിതാംകൂർ  ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഡോ.ജി. ഡി. നോക്സിനെ സ്പെഷ്യൽ  ഓഫീസറായി 1934ൽ  നിയമിച്ചു. ഉദ്യോഗ നിയമനത്തിനു വേണ്ടി പബ്ലിക് സർവീസ് കമ്മിഷൻ  രൂപവല്കരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട്  സമർപ്പിക്കുകയായിരുന്നു സ്പെഷ്യലാഫീസറുടെ ചുമതല. സമുദായ പ്രാതിനിധ്യം ക്രമീകരിക്കുന്നതിനുവേണ്ടി ജനങ്ങളെ സൗകര്യപ്രദമായ രീതിയിൽ വർഗീകരിക്കുന്നതിനും നോക്സിനെ ചുമതലപ്പെടുത്തിയിരുന്നു. 1935 മാർച്  14ന് സമർപ്പിക്കപ്പെട്ട നോക്സിന്റെ റിപ്പോർട്ട് പ്രകാരം, മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനമെങ്കിലും സംഖ്യാബലമുളള സമുദായങ്ങൾക്കെല്ലാം വർഗീയ പ്രാതിനിധ്യത്തിന്റെ പ്രയോജനം നല്കാൻ  ഗവണ്മെന്റ് തീരുമാനിച്ചു.

Kerala Psc Daily Current Affairs January 18, 2023-പ്രതിദിന ആനുകാലിക വിജ്ഞാനം ജനുവരി 18, 2023

  • പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം – നിവര്‍ത്തന പ്രക്ഷോഭം
  • നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം – കേരള കേസരി
  • നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ച വർഷം – 1932
  • കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏത് പ്രക്ഷോഭത്തിന്റെ ഫലമാണ് – – നിവർത്തന പ്രക്ഷോഭണം
  • തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കൾ – എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്, ടി.എം. വർഗീസ്
  • നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത സമുദായങ്ങൾ – ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ
  • നിവർത്തന പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് – സി.കേശവൻ (1935)
  • നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ് – ഐ.സി ചാക്കോ
  • പി.എസ്.സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭണം – നിവർത്തന പ്രക്ഷോഭണം
  • നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് – സി.കേശവൻ

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here