PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ സംഭാവനകൾ!

0
288

പോർച്ചുഗീസ് സംഭാവനകൾ

പോർച്ചുഗീസ് സമ്പർക്കഫലമായി രൂപപ്പെട്ട കലാരൂപമാണ് ചവിട്ടുനാടകം. കശുവണ്ടി, പേരയ്ക്ക,പപ്പായ,പുകയില,നിലക്കടല തുടങ്ങിയ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ  പ്രചരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത് പോർച്ചുഗീസുകാരാണ്. ഗോവയിലാണ് അവർ ആദ്യമായി 1556ൽ അച്ചടി ശാല സ്ഥാപിക്കുന്നത്. കൂടാതെ കൊച്ചിയിലും വൈപ്പിനിലും അവർ അച്ചടി ശാലകൾ സ്ഥാപിച്ചിരുന്നു.

യൂറോപ്യൻ ആയുധങ്ങളും യുദ്ധ രീതികളും കേരളത്തിൽ പ്രചാരം നേടിയത് പോർച്ചുഗീസ് വരവോട് കൂടിയാണ്. പോർച്ചുഗീസ് ആഗമനത്തോട് കൂടി ഇന്ത്യയിൽ ഇന്ത്യയിൽ ലാറ്റിൻ ഭാഷകൾ പ്രചാരം നേടി. കൂടാതെ റോമൻ കത്തോലിക്കാ മതം പ്രചരിപ്പിച്ചതും പോർച്ചുഗീസുകാരാണ്. മേശ, ജനൽ, അലമാര, ലേലം, ഫാക്ടറി, മുറം, പതക്കം, കൊന്ത, കുമ്പസാരം, വികാരി, ചാവി, ബെഞ്ച്, കസേര, റാന്തൽ, കുശിനി , വിജാഗിരി, മേസ്‌തിരി, വരാന്ത തുടങ്ങിയ പദങ്ങൾ മലയാളത്തിലേക്ക് സംഭാവന ചെയ്തത് പോർച്ചുഗീസുകാരാണ്.

ഡച്ചു സംഭാവനകൾ

ഡച്ചുകാരുടെ പ്രധാനപ്പെട്ട സംഭാവന എന്നത് ഡച്ച് അഡ്മിറൽ ആയ വാൻറീഡ് നേതൃത്വം നൽകിയ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥമാണ്. പന്ത്രണ്ട് വാല്യങ്ങൾ ഉള്ള ഗ്രൻഥം 1678-1703 കാലത്താണ് പുറത്തിറക്കിയത്‌. ലാറ്റിൻ ഭാഷയിലാണ് പ്രധാനമായും പുസ്തകം രചിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി വ്യാപാരബന്ധം സ്ഥാപിച്ച പ്രൊട്ടസ്റ്റന്റ് മതവിഭാഗമാണ് ഡച്ചുകാർ. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം കൊണ്ട് വന്നത് ഡച്ചുകാരാണ്. തീരപ്രദേശങ്ങളിൽ ഉപ്പളങ്ങൾ ഉണ്ടാകുകയും അത് വ്യാപിക്കുകയും ചെയ്തത് ഡച്ചുകാരാണ്. ചായം മുക്കുന്ന വ്യഥയും പ്രചാരം നൽകിയത് ഡച്ചുകാർ ആണ്. 1744  ബോൾഗാട്ടി പാലസ് പണിഞ്ഞത് ഡച്ചുകാരാണ്.

Nimhans റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ ശമ്പളം! PG / B Tech യോഗ്യതയുള്ളവർക്ക് അവസരം!

ബ്രിട്ടീഷുകാരുടെ സംഭാവനകൾ

ഇന്ത്യയിലെ എല്ലാ മേഖലകളിലും മാറ്റം കൊണ്ട് വന്ന വിഭാഗമാണ് ബ്രിട്ടീഷുകാർ. ഇന്ത്യയിൽ കൂടുതൽ കാലം കൂടുതൽ പ്രദേശങ്ങൾ  ഭരിച്ചത് ബ്രിട്ടീഷുക്കാർ ആണ്. അവരുടെ പ്രധാനപ്പെട്ട സംഭാവനകൾ ഇനി പറയുന്നവയാണ്. റെയിൽവേ, തപാൽ, ടെലിഗ്രാഫ്, ട്രാംവെ സർവീസ്, വാക്‌സിനേഷൻ, സെൻസസ്,പൊതുമരാമത്ത്‌, റിസർവ് ബാങ്ക് തുടങ്ങിയവ കൊണ്ട് വന്നത് ബ്രിട്ടീഷുകാരാണ്.

പ്രാധനപ്പെട്ട വിവരങ്ങൾ ഒറ്റ നോട്ടത്തിൽ

  • പറങ്കികൾ – പോർച്ചുഗീസുകാർ
  • ലന്തക്കാർ – ഡച്ചുകാർ
  • പരന്ത്രിസുകാർ – ഫ്രഞ്ചുകാർ
  • ആദ്യം വന്ന വിദേശ ശക്തികൾ – പോർച്ചുഗീസുകാർ
  • ആദ്യം പോയ വിദേശ ശക്തികൾ – ഡച്ചുകാർ
  • അവസാനം വന്ന യൂറോപ്യൻ ശക്തികൾ – ഫ്രഞ്ചുകാർ
  • അവസാനം പോയ യൂറോപ്യൻ ശക്തികൾ – പോർച്ചുഗീസുകാർ

PSC UNIVERSITY ASSISTANT STUDY MATERIAL 2023-CONTRIBUTIONS OF EUROPEANS

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here