PSC University Assistant Study Material 2023 – പ്രകാശം!

0
251
PSC University Assistant Study Material 2023

PSC University Assistant Study Material 2023 – പ്രകാശം: പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണ്. പ്രകാശത്തെക്കുറിച്ചുള്ള പഠനം ഒപ്റ്റിക്സ് എന്നാണ് അറിയപ്പെടുന്നത്. ആ വിശാലമായ സ്പെക്ട്രത്തിനുള്ളിൽ മനുഷ്യർക്ക് ദൃശ്യമാകുന്ന തരംഗദൈർഘ്യം ഏകദേശം 700 നാനോമീറ്ററിൽ നിന്ന് വളരെ ഇടുങ്ങിയ ബാൻഡ് ഉൾക്കൊള്ളുന്നു. അത് വീഴുന്ന വസ്തുക്കളിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ പ്രതിഫലനം നമ്മുടെ കണ്ണുകളിലേക്ക് പ്രവേശിക്കുന്നു, അതുവഴി നമുക്ക് വസ്തുവിനെ കാണാൻ കഴിയും. പ്രകാശം ഒരു നേർരേഖയിൽ സഞ്ചരിക്കുന്നു. പ്രകാശത്തിന്റെ വേഗത ശബ്ദത്തേക്കാൾ വേഗതയുള്ളതാണ്. പ്രകാശം 3 x 108 m/s വേഗതയിൽ സഞ്ചരിക്കുന്നു.

പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്. പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗം ആണ്. പ്രകാശത്തെ കുറിച്ചുള്ള 2 സിദ്ധാന്തങ്ങളാണ് കണികാ സിദ്ധാന്തവും, തരംഗ സിദ്ധാന്തവും. കണികാ സിദ്ധാന്തം അവതരിപ്പിച്ചത് ഐസക് ന്യൂട്ടൺ. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം വിസരണമാണ്. സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ ഇൻഫ്രാറെഡ് കിരണങ്ങളാണ്. പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത് ഹെൻറിച്ച് ഹെർട് ആണ്.

PSC University Assistant Study Material 2023 – സ്ഥിതികോർജ്ജവും ഗതികോർജ്ജവും!

ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഡിഫ്രാക്ഷൻ എന്നാണ്. മഴവില്ലിന് കാരണമായ പ്രതിഭാസമാണ് പ്രകാശപ്രകീർണനം.സി.ഡി.യിലെ വാർണരാജി, നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത്  സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം  പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ്.

മരീചികയ്ക്ക് കാരണമായ പ്രതിഭാസമാണ് പ്രകാശത്തിന്റെ അപവർത്തനം.പ്രകാശം ഫോട്ടോണുകൾകൊണ്ട് നിർമിച്ചിരിക്കുന്നു. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം വജ്രമാണ്. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ക്രിസ്റ്റ്യൻ ഹൈഗൻസ് ആണ്. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണി കാസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടൻ ആണ്. സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം 500 സെക്കൻഡ് (8  മിനുട്ട് 2 Seconds) ആണ്.ദൂരം അളക്കുന്ന ഏകകമാണ് പ്രകാശവർഷം

പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് ടാക്കിയോണുകലാണ്.ഈ ടാക്കിയോണുകൾ കണ്ടെത്തിയത് ഇ.സി.ജി സുദർശൻ ആണ്.പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ആങ്സ്ട്രോo ആണ്.ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണങ്ങൾ 7 എണ്ണമാണ്.എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം വെള്ളയാണ്.

ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ സഞ്ചാരപാതക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം. അതാര്യ വസ്തുക്കളുടെ വക്കുകളിൽ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് വിഭംഗനം.

PSC University Assistant Study Material 2023 – പ്രകാശം PDF Download

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here