kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2

0
375
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2

സാധുജന പരിപാലന സംഘം(1907)

1907 വെങ്ങാനൂരിൽ സാധുജന പരിപാലന സംഘം സ്ഥാപിച്ചത്  അയ്യൻകാളിയാണ്. 1938ൽ സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയ മഹാ സഭ എന്നാക്കി. സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമാണ് സാധുജനപരിപാലനി.സാധുജന പരിപാലിനിയാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം.സാധുജനപരിപാലിനി പ്രസിദ്ധികരിച്ചത് ചങ്ങനാശേരി സുദർശന പ്രസിൽ ആണ്.സാധുജന പരിപാലന സംഘത്തിന്റെ ആദ്യ പത്രാധിപർ ചെമ്പംതറ കാളിച്ചോതി കറുപ്പനാണ്.

ആനന്ദ മഹാസഭ (1918)

ബ്രഹ്മാനന്ദ ശിവയോഗിയാണ് ആനന്ദ മഹാസഭയുടെ സ്ഥാപകൻ.1918 ഏപ്രിൽ ആലത്തൂരിലാണ് ആനന്ദ മഹാസഭ സ്ഥാപിച്ചത്.ആനന്ദ മതം ആരംഭിച്ചത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.ആനന്ദ മതത്തിലെ മുഖ്യധാരാ അഹിംസയാണ്.

ആത്മവിദ്യാസംഘം (1917)

വാക്ഭടാന്ദനാണ് ആത്മ വിദ്യസംഘം സ്ഥാപിച്ചത്.1917 ലാണ് ആത്മ വിദ്യസംഘം സ്ഥാപിതമായത്. ആത്മ വിദ്യസംഘത്തിന്റെ മുഖപത്രമാണ് അഭിനവകേരളം (1921) ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനമേഖല മലബാർ ആണ്. ഐക്യ നാണയ സംഘത്തെ രൂപീകരിച്ചത് വാക്ഭടാന്ദനാണ്.

പ്രത്യക്ഷരക്ഷാ ദൈവ സഭ (1909)

1909 ലാണ് PRDS സ്ഥാപിതമായത്. പൊയ്കയിൽ യോഹന്നാൻ എന്നറിയപ്പെട്ടിരുന്ന കുമാരഗുരുദേവനാണ് PRDS സ്ഥാപിച്ചത്. പത്തനംതിട്ടയിലെ ഇരവിപേരൂർ ആണ് PRDS ൻ്റെ ആസ്ഥാനം. ആദിയാർ ദീപമാണ് മുഖ പത്രം.സഭക്ക് പുറത്തു നിന്നും മാറ്റരുടെയും സാമ്പത്തിക സഹായം PRDS സ്വികരിക്കാറില്ല.

ജാതി നാശിനി സഭ (1937)

ആനന്ദ തിർത്ഥൻ  സ്ഥാപിച്ച പ്രസ്ഥാനമാണ് ജാതി നാശിനി സഭ.ആനന്ദ തിർത്ഥൻ 1937 ലാണ് ജാതിനാശിനി സഭ സ്ഥാപിച്ചത്.ജാതി നാശിനി സഭയുടെ ആദ്യ പ്രസിഡണ്ട് കെ. കേളപ്പനാണ്.ആനന്ദ തിർത്ഥനായിരുന്നു ആദ്യ സെക്രട്ടറി.

Kudumbashree റിക്രൂട്ട്മെന്റ് 2023 – 120900 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

ഇസ്ലാം ധർമ്മ പരിപാലന യോഗം ( 1918)

ഇസ്ലാം ധർമ്മ പരിപാലന യോഗം സ്ഥാപിച്ചത് വക്കം അബ്ദുൽ ഖാദർ മൗലവിയാണ്. SNDP മാതൃകയിൽ കേരളത്തിലെ മുസ്ലിം സമുദായങ്ങൾക്കിടയിൽ പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ച സംഘടനയാണ് ഇസ്ലാം ധർമ്മ പരിപാലന  യോഗം.

അരയവംശപരിപാലനയോഗം  (1916 )

ഡോ. വേലുക്കുട്ടി അരയനാണ് അരയവംശപരിപാലനയോഗം സ്ഥാപിച്ചത്.തിരുവിതാംകൂർ രാഷ്ട്രീയ മഹാ സഭ സ്ഥാപിച്ച വ്യക്തിയും വേലുക്കുട്ടി അരയനാണ്. അരയ സമുദായത്തിന്റെ ജിഹ എന്നറിയപ്പെടുന്ന പ്രസിദ്ധികരണമാണ് അരയൻ.1917 ലാണ്  അരയൻ പ്രസിദ്ധികരിക്കാൻ ആരംഭിച്ചത്.

യോഗക്ഷേമ സഭ (1908 )

1908 ആലുവയിലാണ് യോഗക്ഷേമ സഭക്ക് രൂപം നൽകിയത്.കുറൂർ ഉണ്ണി നമ്പൂതിരിപ്പാട്, വടക്കില്ലത്ത്‌ ജാതവേടൻ നമ്പൂതിരി എന്നിവരാണ് സ്ഥാപക നേതാക്കൾ.നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം.മംഗളോദയമാണ് യോഗക്ഷേമ സഭയുടെ മുഖപത്രം.യോഗക്ഷേമ സഭയുടെ വനിതാ വിഭാഗമാണ് അന്തർജ്ജന സമാജം.

കൊച്ചി പുലയ മഹാസഭ (1913)

പണ്ഡിറ്റ് കറുപ്പനാണ് കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത്.അഖില കേരള അരയ മഹാസഭയുടെ സ്ഥാപകനാണ് പണ്ഡിറ്റ് കറുപ്പൻ.പണ്ഡിറ്റ് കെ.പി കറുപ്പൻ 1907 ൽ അരയ സമാജം സ്ഥാപിച്ചു.

സനാതന ധർമ്മ വിദ്യാർത്ഥി സംഘം

സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് ആഗമാനന്ദ സ്വാമികളാണ്.ശ്രീ രാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നു ആഗമാനന്ദ സ്വാമികൾ.

kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here